ADVERTISEMENT

സ്‌കിന്‍ കെയര്‍ എല്ലാവരേയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുഖത്തേയും ശരീരത്തിലേയും ചര്‍മത്തിന് കൃത്യമായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ മുഖക്കുരുവും കറുത്ത പാടുകളുമെല്ലാം ഉണ്ടാവുകയും സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യും. ആരോഗ്യവും ഭംഗിയുമുള്ള ചർമം എല്ലാവരുടേയും സ്വപ്‌നമാണ്. അങ്ങനെയുള്ള ചർമം സ്വന്തമാക്കാന്‍ ഡര്‍മറ്റോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന അഞ്ച് രഹസ്യങ്ങള്‍ പരിശോധിച്ചാലോ? 

Read More: മുഖകാന്തിക്കായി വീട്ടിലൊരുക്കാം ബ്യൂട്ടിപാർലർ; പരീക്ഷിക്കാം ഇവയെല്ലാം

∙സൺസ്ക്രീൻ മറക്കാതിരിക്കാം
എല്ലാ ദിവസവും പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുകയും ചെയ്യും. സ്‌കിന്‍ ക്യാന്‍സര്‍ തടയുന്നതിനും സഹായകമാകും. എസ്പിഎഫ് മുപ്പതോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ വേണം തിരഞ്ഞെടുക്കാന്‍.

∙മറക്കാതെ മുഖം കഴുകാം
ഉറക്കത്തിനു മുന്‍പും ശേഷവും മുഖം കഴുകാം. കിടക്കുന്നതിനു മുന്‍പ് മുഖത്തെ വിയര്‍പ്പും പൊടിയുമെല്ലാം നീക്കം ചെയ്യുന്നതിനായി തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും ഇതുപോലെ മുഖം വൃത്തിയാക്കാം. മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനും മുഖചര്‍മം കൂടുതല്‍ തിളക്കത്തോടെയിരിക്കാനും ഇത് സഹായകമാകും. 

∙സ്ക്രബ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം
കൂടുതല്‍ മുഖക്കുരുവുള്ളവരോ, അമിതമായി വിയര്‍ക്കുന്നവരോ ആണെങ്കില്‍ ചര്‍മം സ്‌ക്രബ്ബ് ചെയ്യുന്നത് ഒഴിവാക്കണം. സ്‌ക്രബ്ബിംഗ് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും നിലവിലെ അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും. 

Read More: മുഖക്കുരു കൊണ്ട് വലഞ്ഞോ? ടെൻഷൻ വേണ്ട, വെളുത്തുള്ളി പരീക്ഷിക്കാം

∙ക്ലെന്‍സർ ശീലമാക്കാം
മുഖം കഴുകുന്നത് വളരെ മൃദുവായി വേണം. ചെറു ചൂടുള്ള വെള്ളത്തില്‍ വളരെ പതിയെ മുഖം കഴുകിയ ശേഷം ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിക്കാം. പിന്നീട് ഇത് പൂര്‍ണമായും കഴുകി വൃത്തിയാക്കിയ ശേഷം വൃത്തിയുള്ള ടവ്വല്‍ ഉപയോഗിച്ച് മുഖം തുടച്ച് വൃത്തിയാക്കാം. 

∙ടെൻഷൻ വേണ്ട
എല്ലാത്തിലുമുപരി സ്ട്രസ്സ് ഒഴിവാക്കുക എന്നതാണ് ചർമം ആരോഗ്യത്തോടെയിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. വളരയെധികം സമ്മര്‍ദ്ദമനുഭവിക്കുന്നവരിലാണ് സോറിയാസിസ്, എക്‌സിമ, മുഖക്കുരു തുടങ്ങി പല ചര്‍മ രോഗങ്ങളും കൂടുതലായി കാണപ്പെടുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കി റിലാക്‌സായിരിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനെ സഹായിക്കും.

Content Highlights: Skin Care | Glowing Skin | Beauty | Skin | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com