മുടിയുടെ ഭംഗിയെല്ലാം നഷ്ടപ്പെട്ടെന്ന നിരാശയിലാണോ? ടെൻഷനടിക്കേണ്ട, പോംവഴിയുണ്ട്

hair-care
Representative image. Photo Credit: Sofia Zhuravetc/Shutterstock.com
SHARE

ഭംഗിയുള്ള മുടി എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്‌നമാണ്. പണ്ടൊക്കെ നീളമുള്ള മുടിയായിരുന്നു എങ്കിൽ ഇപ്പോൾ അതൊന്നും ട്രെൻഡല്ല. പക്ഷേ, ആരോഗ്യമുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ ആഗ്രഹം പോലെ മുടി സംരക്ഷിക്കുന്ന കാര്യം അത്ര എളുപ്പമല്ല. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. 

Read More: ചർമത്തിന് മാറ്റു കൂട്ടാൻ മറക്കാതെ പാലിക്കാം ഈ 5 രഹസ്യങ്ങൾ

ആരോഗ്യമുള്ള മുടിക്ക് ആരോഗ്യകരമായ ഭക്ഷണം
മുടിയുടെ സംരക്ഷണത്തിനു വേണ്ടി എന്തൊക്കെ ചെയ്താലും കഴിക്കുന്നത് നല്ല ഭക്ഷണമല്ലെങ്കില്‍ എല്ലാം വെറുതെയാകും. അതിനാല്‍ ആദ്യം സമീകൃതാഹാരം ശീലമാക്കാം. നല്ല ഭക്ഷണത്തില്‍ തുടങ്ങാം. പ്രോട്ടീനും വിറ്റാമിനുകളും ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും. ഏത്തപ്പഴം, ഉണക്കമുന്തിരി, ചീര തുടങ്ങിയവയിലൊക്കെ ആവശ്യത്തിന് പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

ശരിയായ ഷാംപൂവില്‍ തുടങ്ങാം
പതിവായി പുറത്ത് പോകുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള പൊടിയും ചൂടും അഴുക്കുമെല്ലാം മുടിയെ നശിപ്പിക്കും. ഇതിനെല്ലാം പരിഹാരമായി മുടി ഇളം ചൂടു വെള്ളത്തില്‍ ഏതെങ്കിലും നല്ല ഷാംപൂ ഉപയോഗിച്ച് കഴുകുക. ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ അത് മുടിയുടെ തരത്തിന് ചേരുന്നതാണോ എന്ന് ശ്രദ്ധിക്കുക. പ്രകൃതിദത്തമായ ഷാംപൂ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് മുടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് സഹായകമാകും. 

Read More: മുഖകാന്തിക്കായി വീട്ടിലൊരുക്കാം ബ്യൂട്ടിപാർലർ; പരീക്ഷിക്കാം ഇവയെല്ലാം

ഓയില്‍ മസാജ് നിര്‍ബന്ധം
മുടി നന്നായി വളരണമെങ്കില്‍ തലയിലേക്കുള്ള രക്തയോട്ടം നല്ല രീതിയില്‍ നടക്കണം. തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് വഴി രക്തചംക്രമണം നന്നായി നടക്കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവുകയും ചെയ്യും. മുടികൊഴിഞ്ഞു പോകുന്നതും പൊട്ടിപ്പോകുന്നതുമെല്ലാം തടയാനും മസാജ് കൊണ്ട് സാധിക്കും. തലയില്‍ മസാജ് ചെയ്യുന്നതിനായി ഏതെങ്കിലും നല്ല ഓയില്‍ തിരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നല്ല രീതിയില്‍ മസാജ് ചെയ്യാം. മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. 

മൂന്നു മാസത്തിലൊരിക്കല്‍ മുടി മുറിക്കാം
മുടി മുറിക്കുന്നത് വര്‍ഷത്തിലൊരിക്കലാണെങ്കില്‍ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കും. മുടി നന്നായി നീണ്ടതിനു ശേഷം മാത്രം മുറിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. രണ്ടോ, മൂന്നോ മാസം കൂടുമ്പോള്‍ മുടി മുറിക്കണം. മുടിയുടെ അറ്റം പിളരുന്നതും പൊട്ടിപ്പോകുന്നതും വരണ്ടിരിക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ ഇത് സഹായിക്കും. മുടി നീട്ടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഓരോ തവണയും വളരെ കുറഞ്ഞ അളവില്‍ മാത്രം മുടി മുറിച്ചാല്‍ മതിയാകും. എന്നാല്‍ പതിവായി മുടി മുറിക്കുന്നത് ശീലമാക്കണം. 

Content Highlights: Hair | Hair Care | Hair Fall | Hair Problems | Beauty | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA