ADVERTISEMENT

കൊറിയൻ സുന്ദരിമാരെപ്പോലെ നല്ല തിളക്കമാർന്ന ചർമം എന്നത് പലരും കൊതിക്കുന്ന കാര്യമാണ്. പാടുകളോ കുരുക്കളോ ഒന്നുമില്ലാതെ എങ്ങനെ ഇത്ര മനോഹരമായി ചർമം നിലനിർത്താൻ പറ്റുന്നു എന്നത് അമ്പരപ്പിക്കുന്നത് തന്നെയാണ്. തണുപ്പുകാലം എത്താനായി. ചർമത്തിന് ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് തണുപ്പുകാലം. ചർമം തിളങ്ങുന്നതും മൃദുവായതുമാകാൻ തണുപ്പു കാലത്ത് ചെയ്യേണ്ട ചില ടിപ്സ് അറിഞ്ഞാലോ? ഈ കൊറിയൻ ടിപ്സ് നിങ്ങളുടെ ചര്‍മത്തെ സുന്ദരമാക്കും. 

Read More: നിറവയറിൽ നൃത്തം ചെയ്ത് ലക്ഷ്മി, വയറ്റില്‍ കുഞ്ഞുണ്ടെന്ന കാര്യം ഓർക്കണമെന്ന് ആരാധകർ

ഡബിൾ ക്ലെൻസിങ്
കൊറിയക്കാർ തങ്ങളുടെ ചർമത്തെ ശുദ്ധീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാൽ അവർ ഏത് സീസണിലും പിന്തുടരുന്ന ഏറ്റവും പ്രധാനപ്പെട്ട സ്കിൻ കെയർ റുട്ടീനാണ് ക്ലെൻസിങ്. ഡബിൾ ക്ലെന്‍സിങ് ചർമത്തെ ശുദ്ധീകരിക്കുകയും നിർജ്ജീവമായ ചർമകോശങ്ങളെ നശിപ്പിക്കുകയും ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു.

എക്സ്ഫോളിയേഷന്‍
വൃത്തിയായി കഴുകിയാലും മൃതകോശങ്ങൾ ചർമത്തിൽ തുടരും. ഈ ഘട്ടത്തിലാണ് എക്സ്ഫോളിയേഷൻ ചെയ്യുന്നത്. ഇത് ചർമത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചർമത്തെ കൂടുതൽ ശ്വസിക്കാൻ കഴിയുന്നതാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ഘട്ടം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. അരിപ്പൊടി പോലുള്ള പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. 

സെറം ഉപയോഗിക്കാം
കൊറിയൻ ചർമസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെറം. ശീതകാല കാറ്റ് ചർമത്തിൽ നിന്ന് സ്വാഭാവിക ഈർപ്പം എടുത്തുകളയുന്നു. അതിനാൽ ചർമത്തിലെ ഈർപ്പം പുനരുജ്ജീവിപ്പിക്കാൻ സെറം ആവശ്യമാണ്. ശൈത്യകാലത്ത് ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറം ഉപയോഗിക്കാം. 

മാസ്ക് ഉപയോഗിക്കാം
ഷീറ്റ് മാസ്കുകൾ കൊറിയക്കാർക്ക് പ്രിയപ്പെട്ടതാണ്. എല്ലാ സീസണിലും ചർമ സംരക്ഷണത്തിനായി ഷീറ്റ് മാസ്കുകൾ ഉപയോഗിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷീറ്റ് മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ശൈത്യകാലത്ത്, ജലാംശം ഉറപ്പാക്കുകയും ചർമത്തിലെ ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്ന മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. 

Read More: ‘എന്റെ പാതിയല്ല, മുഴുവനുമാണ്’; അതാണ് ഏറ്റവും വലിയ വേദന, ഒത്തിരി ശത്രുക്കളുണ്ട്: മനസുതുറന്ന് ഗിരീഷും ഭാര്യയും

സൺസ്ക്രീൻ മറക്കരുത്
ചർമ സംരക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് സൺസ്ക്രീൻ. ശീതകാല സൂര്യരശ്മികൾ ചർമത്തിന് ദോഷകരമാണ്. ഇത് കറുത്ത പാടുകളും ചുവപ്പു നിറവും ഉണ്ടാകാൻ കാരണമാകും. അത് തിളക്കമാർന്ന ചർമത്തെ ഇല്ലാതാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com