സൗജന്യ ലിപ് ഫില്ലിങ് പാളി, ‘ചുണ്ടുകൾ തടിച്ച് വീർത്ത് കാർട്ടൂൺ കാഥാപാത്രം പോലെ’, ദാരുണാവസ്ഥ പങ്കുവെച്ച് യുവതി

women-lip-filler
Image Credits: Tiktok/Jessica Burko
SHARE

സൗന്ദര്യം വർധിക്കാനായി പുത്തൻ വഴികൾ തേടാത്തവരായി ആരുമുണ്ടാവില്ല. എളുപ്പത്തിൽ മുഖത്തിനും ചുണ്ടിനും കൈകൾക്കുമെല്ലാം ഭംഗി കിട്ടാനായി എന്തും ചെയ്യും ചിലർ. എന്നാൽ വിശ്വസിച്ച് നമ്മൾ ചെയ്യുന്ന ടിപ്സ് തിരിച്ചടിച്ചാലോ. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ലൊസാഞ്ചലസിൽ ഒരു ഇരുപത്തിയേഴുകാരിക്ക്. തന്റെ ചുണ്ടുകൾ ഇഞ്ചക്ഷനിലൂടെ വലിപ്പം വെപ്പിക്കാൻ ശ്രമിച്ച യുവതിക്കാണ് ദാരുണ അവസ്ഥയുണ്ടായത്.

Read More: പ്രചോദനമായത് രത്തൻ ടാറ്റയും പ്രിയങ്കാ ചോപ്രയും; നേട്ടത്തിൽ അഭിമാനമെന്ന് മിസ് ഇന്ത്യ നന്ദിനി

ജെസീക്ക ബുർക്കോ എന്ന യുവതി ടിക് ടോക് വിഡിയോയിലൂടെയാണ് ലിപ് ഫില്ലിങ്ങിനിടെ തനിക്ക് സംഭവിച്ച പിഴവ് പങ്കുവെച്ചത്. മുമ്പ് 6 തവണ ലിപ് ഫില്ലിങ് ചെയ്തിട്ടുണ്ടെന്നും അവസാന തവണ സൗജന്യമായി ചെയ്തതാണെന്നും വിഡിയോയിൽ പറഞ്ഞു. ലിപ് ഫില്ലിങ്ങിന് മുമ്പ് തന്റെ ചുണ്ടുകൾ എങ്ങനെയായിരുന്നെന്നും അതിന് ശേഷം എന്തു സംഭവിച്ചെന്നും യുവതി വിഡിയോയിൽ വ്യക്തമാക്കി. 

Read More: മരുമകൾക്ക് നിത അംബാനിയുടെ എക്സ്പെൻസീവ് വിവാഹ സമ്മാനം; ചിലവ് 450 കോടി രൂപ

ലിപ് ഫില്ലിങ് നടന്ന് അൽപ സമയത്തിനകം തന്റെ ചുണ്ടുകൾ വീർക്കാൻ തുടങ്ങിയെന്നും പിന്നീട് അത് വീർത്ത് കാർട്ടൂൺ കഥാപാത്രങ്ങളെ പോലെയായെന്നും ജസീക്ക പറഞ്ഞു. നിരവധി പേരാണ് ജസീക്കയുടെ വിഡിയോയ്ക്ക് കമന്റുകളുമായെത്തുന്നത്. 

Content Summary: Woman Opened Up About The Horrific Moment After Her Lip Filler

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA