ADVERTISEMENT

ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പുമായി  സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ. കുട്ടിക്കാലത്തെ ഒറ്റപ്പെടലിൽ നിന്ന് ഇന്ന് കാണുന്ന ലക്ഷ്മി പ്രിയയിലേക്ക് തന്നെ എത്തിച്ച ഭർത്താവിനെ കുറിച്ചാണ് ലക്ഷ്മി പ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സുരക്ഷിത ബോധത്തോടെയുള്ള ജീവിതം നയിക്കാൻ തുടങ്ങിയിട്ട് 20 വർഷമായെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ജീവിതത്തിൽ അനുഭവിച്ച അരക്ഷിതാവസ്ഥയും അവിടെ സന്തോഷം വിടർത്തി എത്തിയ ഭർത്താവ് ജയേഷിനെയും ഓർക്കുന്നുവെന്ന് താരം. 

Read More: പ്രവേശന ഫീസ് 41 ലക്ഷത്തിന് മുകളിൽ, 2023 മെറ്റ്ഗാല ഫാഷൻ വേദിയിൽ പങ്കാളിത്തം കുറയുമെന്ന് റിപ്പോർട്ടുകൾ

'വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാൽ ഞാൻ പറയും അതേ എന്ന്. അല്ലെങ്കിൽ വളരെ സ്ട്രോങ്ങ്‌ ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേർന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാൽ ഏറ്റവും നല്ലത്. സംരക്ഷണവും സ്നേഹവും ഉണ്ടാവണം. രണ്ട് വയസ്സിൽ മാതാപിതാക്കളിൽ നിന്ന് പിരിഞ്ഞ എനിക്ക് എല്ലാം അപ്പച്ചിയും വാപ്പുമ്മയും റ്റാറ്റായും ആയിരുന്നു. അവരുടെ മരണത്തിന് ശേഷം ജീവിതം നാടക ക്യാമ്പിലായിരുന്നു ' – ലക്ഷ്മി പ്രിയ കുറിച്ചു. 

ഒരിക്കൽ അച്ഛനെ കാണാൻ വന്ന ചേട്ടൻ വിവരം എന്നോട് പറഞ്ഞേൽപ്പിച്ചു പോകാം എന്ന് കരുതി ഉറങ്ങുന്ന എന്നെ തട്ടി വിളിച്ചു. വാതിൽ ഒരു പാളി മാത്രം തുറന്ന് മുറിക്കുള്ളിലെ കാഴ്ചകൾ അദ്ദേഹം കാണാതിരിക്കാൻ ഞാൻ മറഞ്ഞു നിന്നു സംസാരിച്ചു. ആ വർത്താനത്തിന്റെ ഇടയിൽ അദ്ദേഹം എത്തി എത്തി നോക്കി ആ മുറിക്കകം കണ്ടു. "എന്താ ഇത് ഒരു ഫാൻ പോലുമില്ലാതെ താൻ എങ്ങനെ ഇവിടെ കിടക്കുന്നു?  എന്ന് ചോദിച്ചു. ഞാൻ ചമ്മി എന്തോ പറഞ്ഞു. ആ ഒറ്റമുറിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ആണ് ' ലക്ഷ്മി പ്രിയ '.. നിങ്ങൾ കാണുന്ന ലക്ഷ്മി പ്രിയ. 

Read More: ഒരു സ്വപ്നം പോലെ; അതിമനോഹരം പൂജയുടെ ഫെതർ ഗൗൺ

'പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ട്. ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല. ഞാനില്ലെങ്കിൽ അദ്ദേഹവും. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുവാൻ നിങ്ങളുടെ പ്രാർത്ഥന വേണം' എന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നു. 

Content Summary: Lakshmi Priya, Fb Post about Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com