ADVERTISEMENT

കുട്ടിക്കാലത്തെ ബോയിസ് ടൈപ്പിലുള്ള മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് മിഷേൽ മാർക്വേസ് ഡീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെ മിഷേലിന്റെ ലൈംഗിക താത്പര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ താൻ ബൈ സെക്ഷ്വൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഷേൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മിഷേൽ ഇക്കാര്യം വ്യക്തമാക്കിയത്. 

‘എനിക്ക് ഓർമവച്ച കാലം മുതൽ ഞാൻ ബൈ സെക്ഷ്വലാണ്. എല്ലാ തരത്തിലുള്ള സൗന്ദര്യത്തിലും എനിക്ക് ആകർഷണം തോന്നാറുണ്ട്. ഞാൻ എന്നെത്തന്നെ എങ്ങനെ തിരിച്ചറിയുന്നു എന്നതിലുപരിയായി ഈ ലോകത്തിനും പ്രപഞ്ചത്തിനും വേണ്ടി ചെയ്യാൻ എനിക്കേറയുണ്ട്. മെയ് 13ന് നടന്ന സൗന്ദര്യ മത്സരം ഇത് വെളിപ്പെടുത്തുന്നതിന് പറ്റിയ ശരിയായ സമയമായി എനിക്ക് തോന്നിയില്ല. മത്സരത്തിനിടെ അത് പറഞ്ഞിരുന്നെങ്കിൽ അത് എല്ലാവരെയും ഞെട്ടിക്കുകയും വിധി നിർണയത്തിൽ സ്വാധീനിക്കുകയും ചെയ്യുമായിരുന്നു’. മിഷേൽ അഭിമുഖത്തിൽ പറഞ്ഞു. 

miss-universe-philippines-michelle-dee-comes-out-as-bisexual1
മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് മിഷേൽ മാർക്വേസ് ഡീ

‘സുഹൃത്തുക്കൾക്കെല്ലാം തന്റെ സെക്ഷ്വൽ ഓറിയന്റേഷനെ പറ്റി അറിയാമായിരുന്നതു കൊണ്ട് ഇതുവരെ വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല’. 12 വയസ്സുള്ളപ്പോഴാണ് ക്യൂർ കമ്യൂണിറ്റിയിലെ ഒരാളോട് ആകര്‍ഷണം തോന്നിയതെന്നും. നേരത്തെ എൽജിബിടിക്യു + കമ്യൂണിറ്റിയുടെ ഭാഗമായിരുന്നെന്നും പ്രൈഡ് മാർച്ചുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും മിഷേൽ പറഞ്ഞു. 

Read More: ഭാര്യ തോൽക്കുന്നത് കാണാൻ കഴിയില്ല’, സൗന്ദര്യ മത്സര വേദിയിലെത്തി കിരീടം എറിഞ്ഞുടച്ച് ഭർത്താവ്

ഈ വർഷം എൽ സാൽവഡോറിൽ നടക്കുന്ന 72-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുകയാണ് മിഷേൽ. നേരത്തെ മിസ് അർജന്റീന മരിയാന വരേലയും മുൻ മിസ് പ്യൂർട്ടോറിക്കോ ഫാബിയോള വാലന്റീനയും തങ്ങൾ രഹസ്യമായി വിവാഹം ചെയ്തെന്ന് അറിയിച്ചിരുന്നു. 

Content Summary: Miss Universe Philippines Michelle Dee Comes Out As Bisexual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com