നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വീണ്ടും അമ്മയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. നിറവയറിലുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. അടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം ശ്രീലക്ഷ്മി പങ്കുവച്ചത്.
‘ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം’, എന്ന കുറിപ്പോടെയാണ് ശ്രീലക്ഷ്മി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്. നിറവയറിൽ ഭർത്താവിനും മകനും ഒപ്പമിരിക്കുന്ന വിഡിയോ ആണ് പങ്കിട്ടത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളറിയിച്ചെത്തുന്നത്.
അഞ്ചുവർഷത്തെ പ്രണയത്തിനൊടുവില്‍ 2019 ല്‍ ആണ് ശ്രീലക്ഷ്മിയും ജിജിന്‍ ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്.