ഭർത്താവിന് വിവാഹേതര ബന്ധം,11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഹോളിവുഡ് നടി നതാലി പോർട്ട്മാൻ

Natalie and Husband
നതാലി പോർട്ട്മാനും ബെഞ്ചമിൻ മിൽപിയേയും, Image Credits: AFP / Robyn Beck
SHARE

11 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് ഹോളിവുഡ് താരം നതാലി പോർട്ട്മാൻ. കൊറിയോഗ്രാഫർ ബെഞ്ചമിൻ മിൽപിയേയും നതാലിയും വേർപിരിഞ്ഞു. ബെഞ്ചമിന്റെ വിവാഹതേര ബന്ധത്തെ കുറിച്ചുള്ള വാർത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വേർപിരിയുന്നത്. നതാലിയാണ് വിവാഹമോചനം ആവശ്യപ്പെട്ടെതെന്നാണ് റിപ്പോർട്ടുകൾ. 

Read More: ‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം, വിവാഹവും അന്നു തന്നെ’; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

ഇരുവരുടെയും 11-ാം വിവാഹ വാർഷിക ദിനത്തിൽ നതാലിയെ വിവാഹമോതിരമില്ലാതെ കണ്ടതിനെ തുടർന്നാണ് ഇരുവരും പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്. പരിസ്ഥിതി പ്രവർത്തക കാമില എറ്റിനെയുമായി ബെഞ്ചമിൻ പ്രണയത്തിലാണെന്നും ഇതു നതാലി മനസ്സിലാക്കിയതിന് പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇരുവരും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Natalie and Husband
നതാലി പോർട്ട്മാനും ബെഞ്ചമിൻ മിൽപിയേയും, Image Credits: Daniel LEAL / AFP

ഓസ്‌കാർ നേടിയ 'ബ്ലാക്ക് സ്വാൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. 2010-ൽ ബെഞ്ചമിൻ അവളോട് വിവാഹാഭ്യർഥന നടത്തി. പിന്നാലെ 2012-ൽ ഇരുവരും വിവാഹിതരായി. രണ്ട് മക്കളുണ്ട്.  

Content Highlights: Natalie Portman | Benjamin Millepied | Life | Wedding | Divorce | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS