ADVERTISEMENT

ഫാഷൻ സെൻസ് കൊണ്ടും വ്യത്യസ്തമായ വസ്ത്രധാരണരീതികൊണ്ടും ഏറെ പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ കാസ്റ്റിങ്ങ് കൗച്ച് വഴി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഉർഫി. കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകൻ വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകിയെ പോലെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഉർഫി ഒരഭിമുഖത്തിൽ വ്യക്തമാക്കി. 

Read More: ‘നിങ്ങളുടെ വസ്ത്രം സൂക്ഷിക്കണം’: നഗ്നഫോട്ടോഷൂട്ട് കൂടുന്നു; പൊല്ലാപ്പിലായി സൂര്യകാന്തി ഫാം ഉടമ

‘നിരവധി വേട്ടക്കാർ നമ്മുടെ ഇൻഡസ്ട്രിയിലുണ്ട്. നോ പറയാൻ നമുക്ക് ധൈര്യം വേണം. അല്ലെങ്കിൽ അവർ മുതലെടുപ്പ് നടത്തും. ചില ആളുകൾ എന്നോടത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി. പക്ഷേ, പലപ്പോഴും എനിക്കതിനായില്ല’. ഉർഫി പറഞ്ഞു.

താരം കടന്നുപോയ ഒരു സംഭവവും അഭിമുഖത്തിൽ വിശദീകരിച്ചു. ‘മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകൻ ഓഡീഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ ക്യാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് അടുത്തു വന്ന് കെട്ടിപ്പിടിക്കാൻ അദ്ദേഹം പറഞ്ഞു. എന്തുതരം ഓഡീഷനാണിതെന്ന് കരുതി. നോ പറയുന്നതിന് ബുദ്ധിമുട്ടി ഞാൻ അയാളെ കെട്ടിപ്പിടിച്ചു. അതിന് ശേഷം ഞാൻ പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി. ക്യാമറ എവിടെ എന്ന് ചോദിച്ചപ്പോൾ തന്റെ തലയിൽ ചൂണ്ടിക്കാണിച്ച് ഇതാ എന്നും അദ്ദേഹം പറഞ്ഞു’. ഉർഫി വ്യക്തമാക്കി. 

Read More: ‘ഇതെന്താ വലയോ, കൊതുക് കടിക്കാതിരിക്കാനാണോ?’; സാനിയയുടെ പുത്തൻ ലുക്കിന് ട്രോൾമഴ

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പഠിപ്പിച്ചെന്നും ഒരു ഷോയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ വിസമ്മതിച്ചതിന് 40 ലക്ഷം രൂപയുടെ വക്കീൽ നോട്ടീസ് അയച്ചെന്നും ഉർഫി പറഞ്ഞു. ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു, അന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും ഇന്നായിരുന്നെങ്കിലും ചിലപ്പോൾ അതിനെ എളുപ്പത്തിൽ നേരിടുമായിരുന്നെന്നും ഉർഫി പറഞ്ഞു. 

Content Highlights: Urfi Javed | Fashion | Casting Couch | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com