നട്ടെല്ലുള്ളവരെപ്പോലെ പെരുമാറുക, കമന്റുകൾ ബഹുമാനത്തോടെ വേണം: സാധിക

sadhika
Image Credit: instagram/radhika_venugopal_sadhika
SHARE

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സാധിക വേണുഗോപാൽ. പലപ്പോഴും സാധികയുടെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകളും വിമർശനങ്ങളും ഉണ്ടാകാറുമുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ ബോൾഡായി മുന്നോട്ടു പോവുകയാണ് സാധികയുടെ പതിവ്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ  ചിത്രങ്ങളും കുറിപ്പുമാണ് വൈറലാകുന്നത്. വിമർശകർക്കുള്ള മറുപടിയാണ് സാധികയുടെ പുത്തൻ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പ്. സിംപിൾ ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് സാധിക കുറിപ്പു പങ്കുവച്ചത്. 

Read More: ‘രണ്ടോ മൂന്നോ കുട്ടികളുണ്ടാകുന്നതില്‍ കുഴപ്പമില്ല, എന്നാൽ...’ ജനീലിയ ഗർഭിണിയോ? പ്രതികരണവുമായി റിതേഷ്

‘എന്റെ ചിത്രത്തിൽ നോക്കി നിങ്ങൾ സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊർജം പാഴാക്കുകയും ചെയ്യുന്നുവെങ്കിൽ, എനിക്കതിൽ ഒന്നും ചെയ്യാനില്ല. അതു നിങ്ങളുടെ ജീവിതവും ആഗ്രഹവുമാണ്. എന്നാൽ നിങ്ങൾ എന്റെ ഇൻബോക്‌സിലേക്ക് അനാവശ്യമായ അഭിപ്രായങ്ങൾ അയയ്‌ക്കുകയോ കമന്റുകൾ പറയുകയോ ചെയ്യുന്നുവെങ്കിൽ, എന്റെ ലിസ്റ്റിൽ നിന്ന് നിങ്ങളെ നീക്കം ചെയ്യാനും ബ്ലോക്ക് ചെയ്യാനും  ഒരു നിമിഷം പോലും അധികം വേണ്ട. നട്ടെല്ലുള്ള മനുഷ്യരെ പോലെ പെരുമാറുക. എന്തെങ്കിലും കണ്ടുകൊണ്ട് സ്വയം തൃപ്തിപ്പെടണമെങ്കിൽ അതു നിങ്ങൾ സ്വകാര്യമായി ചെയ്യുക. നിങ്ങളുടെ ശൈലി അനുസരിച്ച് അഭിപ്രായം പറയാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, പക്ഷേ ബഹുമാനത്തോടെയാകണം. കാരണം നിങ്ങൾ ജനിച്ചതും ഒരു സ്ത്രീയിൽ നിന്നാണ്. എന്റെ ഫോളോവേഴ്സിനെ നിലനിർത്തണമെന്നെനിക്കില്ല. ഞാൻ ഇഷ്ടപ്പെടുന്നത് ക്വാളിറ്റിയാണ്. ക്വാണ്ടിറ്റിയല്ല’. സാധിക കുറിച്ചു. 

sadhika
Image Credits: Instagram/radhika_venugopal_sadhika

Content Highlights: Sadhika Venugopal | Fashion | Comments | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS