ADVERTISEMENT

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അപ്സര. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. അപ്സര പങ്കുവച്ചൊരു പോസ്റ്റാണിപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കലാഭവൻ മണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അപ്സര പങ്കുവച്ചത്. ഫോട്ടോയിൽ അപ്സര രത്നാകരൻ എന്നാണ് പേര് എഴുതിയത്. എന്നാൽ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാത്തതിനെ പറ്റി പോസ്റ്റിന് താഴെ ഒരാൾ കമന്റ് രേഖപ്പെടുത്തി. അപ്സര ആൽബിൻ എന്നല്ലേ വരേണ്ടത് ? അതോ നിങ്ങൾ തമ്മിൽ ഡിവോഴ്സ് ആയോ എന്നായിരുന്നു കമന്റ്. ഇപ്പോഴിതാ ആ കമന്റിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

apsara
അപ്സര ഭർത്താവിനൊപ്പം, Image Credits: Instagram/apsara.rs_official_

കമന്റിന്റെ സ്ക്രീൻഷോർട്ട് പങ്കുവച്ചു കൊണ്ടാണ് താരം മറുപടി നൽകിയത്. ‘ചിലർ ഇങ്ങനെയാണ്, എത്ര വേണ്ടാന്ന് വച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല, കിട്ടിയാലേ പഠിക്കു. അതു കൊണ്ടാണ് ഈ കമന്റിനു മറുപടി പറയുന്നത്. ഈ വർഷത്തെ കലാഭവൻമണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അറിഞ്ഞപ്പോൾ തന്നെ എന്റെ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്ക്രീൻ ഷോട്ടാണിത്. എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭർത്താവും തമ്മിൽ ഡിവോഴ്സ് ആയോ എന്നാണ് ചോദ്യം.

apsara1
അപ്സര ഭർത്താവിനൊപ്പം, Image Credits: Instagram/apsara.rs_official_

എന്റെ പേര് അപ്സര എന്നാണ്, അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്‌നകാരൻ എന്നാണ്. അതിൽ ആർക്കാണ് പ്രശ്നം ? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം ആവുകയാണ്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈമാറണം എന്ന് നിർബന്ധമുണ്ടോ ? എന്റെ ഭർത്താവ് പോലും പേരു മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം ? ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. പിരിയണം എന്ന് ചിന്തിക്കുന്നുമില്ല, എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭർത്താവിന്റെ പേരിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേൽ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്’. അപ്സര സമൂഹ മാധ്യമത്തിൽ കുറിച്ചു. 

നിരവധി പേരാണ് അപ്സരയ്ക്ക് പിന്തുണയുമായെത്തുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നും കമന്റുകളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com