ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. തന്റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബ്രേക്കപ്പാണ് ഇക്കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയാണ് ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

diya-krishna1
ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_

2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് മുന്‍ കാമുകനുമായി പിരിഞ്ഞതാണ് ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ദിയ മറുപടി നല്‍കിയത് . ‘എന്നെ പരിചയമുള്ളവർ എല്ലാം ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ്. പുള്ളിക്കാരനെ മാത്രം ഞാന്‍ തെറ്റ് പറയില്ല. എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. പണ്ടേ പൊക്കോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റ്. 

diya-krishna2
ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_

അതാണ് ഞാന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇപ്പോൾ എനിക്ക് കൃത്യമായി അറിയാം എങ്ങനെയുള്ളവര്‍ വരുമ്പോള്‍ കട്ട് ചെയ്തു കളയണം എന്ന്. അത്തരത്തിലുള്ള പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്’. ദിയ പറഞ്ഞു. 

diya-krishna3
ദിയ കൃഷ്ണ, Image Credits: Instagram/_diyakrishna_

നല്ലൊരു സംവിധായകനോ കഥയോ ഇതുവരെ അപ്പ്രോച്ച് ചെയ്യാത്തതു കൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തതെന്നും ആദ്യ സിനിമയെ പറ്റി എല്ലാവരും സംസാരിക്കണം, അത് നല്ലതാകണമെന്നാണ് ആഗ്രഹമെന്നും ദിയ പറഞ്ഞു. 

English Summary:

Diya Krishna Reveals Her Joy Post-Breakup: Best Decision of 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com