ADVERTISEMENT

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയോട് പ്രണയാഭ്യർഥന നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുഹൃത്തായ അശ്വിനാണ് സർപ്രൈസായി ദിയയോട് പ്രണയാഭ്യർഥന നടത്തിയത്. ഇപ്പോഴിതാ സർപ്രൈസ് വിഡിയോയെ പറ്റിയും പ്രണയത്തെ പറ്റിയും ഒരു ഓൺലൈന്‍ മാധ്യമത്തിനോട് മനസ്സുതുറന്നിരിക്കുകയാണ് അശ്വിനും ദിയയും

‘സാലറി ഹൈക്ക് കിട്ടി, അതിന്റെ പാർട്ടി എന്നു പറഞ്ഞാണ് അവിടേക്ക് വിളിച്ചത്. ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്ന് അവൻ പറഞ്ഞിരുന്നു. ആദ്യം ഹോട്ടലിൽ വന്നപ്പോള്‍ തന്നെ ഡെക്കറേഷൻ ഞാൻ കണ്ടിരുന്നു. എനിക്കുള്ളതാണോ എന്ന്  സംശയമുണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേക്ക് സുഹൃത്തുക്കളെല്ലാം ചിരിക്കാൻ തുടങ്ങിയതോടെ ഞാൻ കുറച്ചു കൂടി എക്സൈറ്റഡ‍ായി. കണ്ണെല്ലാം കെട്ടിയപ്പോൾ പ്രെപ്പോസ് ചെയ്യാൻ തന്നെയാണെന്ന് തോന്നി. 

diya-love
അശ്വിനും ദിയയും, Image Credits: Instagram/_diyakrishna_

ഞാൻ യെസ് പറയാൻ റെഡിയായിരുന്നു. അങ്ങനെ കണ്ണു തുറന്നു. പക്ഷേ, എന്റെ മുഖം ക്യാമറയിൽ വന്നില്ല. അതുകൊണ്ടുതന്നെ ഒന്നുകൂടി എടുക്കാൻ വേണ്ടി ക്യാമറാമാൻ പറഞ്ഞു. അങ്ങനെ വിഡിയോ വീണ്ടും റീ ക്രിയേറ്റ് ചെയ്തു. പിന്നെയുള്ള ഷോർട്സെല്ലാം ഒരു എക്സൈറ്റ്മെന്റിൽ എടുത്തതാണ്. സുഹൃത്തുക്കളും സഹായിച്ചു. 

അശ്വിനോട് നേരത്തേ തന്നെ എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്റെ ഒരു ഫാന്റസി, പുറകെ ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു വന്ന് ഞാൻ സുന്ദരിയാണ് എന്നെല്ലാം പറയുന്നതായിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ വന്നുപോയ ബന്ധങ്ങളിൽ എവിടെയും ഞാൻ ഒരു സുന്ദരിയാണ്  എന്നു പറയുന്ന, അല്ലെങ്കിൽ എന്നെ കംഫർട്ടബിളാക്കുന്ന ഒരു ഫീലും ഉണ്ടായിട്ടില്ല. 

diya-love1
അശ്വിനും ദിയയും, Image Credits: Instagram/_diyakrishna_

എന്റെ ബന്ധങ്ങളിൽ ഞാൻ സെക്യൂർ ആയിരുന്നില്ല. എന്റെ കൂടെ ബന്ധത്തിൽ നിൽക്കുമ്പോൾ തന്നെ ഇവർ എല്ലാം വേറെ പെണ്ണുങ്ങളെയായിരുന്നു നോക്കുന്നത്. അവർ വളരെ സുന്ദരിയാണെന്ന് പറയുകയും ചെയ്യും. അപ്പോൾ എന്റെ മനസിൽ ഞാൻ മോശമാണോ എന്ന ചിന്ത വരും. എന്നാൽ അശ്വിൻ അങ്ങനെയായിരുന്നില്ല. ഇവൻ എന്നെയാണ് കംഫർട്ടബിളാക്കാൻ ശ്രമിച്ചത്. എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവൻ ഏറെയും ആഗ്രഹിക്കുന്നത്. ഞാൻ എന്ത് ലുക്കിൽ നിന്നാലും ‘നിന്നെ കാണാൻ എന്ത് ഭംഗിയാണ്’ എന്ന് പറയും. ചെറിയ കാര്യങ്ങൾ പോലും അവൻ എനിക്ക് വേണ്ടി ചെയ്യും. അതെല്ലാം എനിക്ക് വലുതായിരുന്നു.  ഞാൻ ഫാന്റസൈസ്ഡ് ചെയ്ത ഒരു ക്യാരക്റ്ററായിരുന്നു അശ്വിൻ. 

DIYA-TWO
ദിയ, Image Credits: Instagram/_diyakrishna_

എന്റെ എല്ലാ കാര്യങ്ങളും അശ്വിന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നെ പ്രൊപ്പോസ് ചെയ്തതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതിൽ എല്ലാം നന്മകൾ കണ്ടെത്തി കൂടെ നിൽക്കുന്ന ആളാണ്. ജീവിതത്തിലെ മോശം അവസ്ഥകളിൽ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമസാകണമെന്ന് കരുതി കൂടെ നിന്ന ഒരുപാട് പേർ എനിക്കുണ്ടായിരുന്നു. പക്ഷേ, അശ്വിൻ അങ്ങനെയായിരുന്നില്ല. എന്റെ സൗഹൃദം മാത്രം കണ്ടാണ് അവൻ വന്നത്’. ദിയ അഭിമുഖത്തിൽ പറഞ്ഞു. 

English Summary:

Diya Krishna and Ashwin's Journey to Viral Fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com