ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്. 2020ലാണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം പല വാലന്റൈൻസ് ദിനങ്ങൾ വന്നെങ്കിലും ഇതുവരെയും ആഘോഷമാക്കാനൊന്നും തോന്നിയിട്ടില്ലെന്നും പ്രണയിക്കാനായി പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്നുമാണ് മിയയുടെ പക്ഷം. പ്രണയദിനത്തിൽ തന്റെ പ്രണയ വിശേഷങ്ങൾ മിയ മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

‘വിവാഹത്തിന് മുമ്പ് ഞങ്ങൾക്ക് പ്രണയദിന ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. കാരണം ഞങ്ങളുടേത് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. മാർച്ചിൽ ആയിരുന്നു ആദ്യമായി കണ്ടത്. അപ്പോഴേക്കും ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനം കഴിഞ്ഞിരുന്നു. അതും കോവിഡ് സമയത്ത്. ലോക്ഡൗൺ ആയതിനാൽ ഫോണിലൂടെ ആയിരുന്നു കൂടുതൽ സംസാരം. ആ ഒരു സമയത്തെ വേണമെങ്കിൽ പ്രണയകാലം എന്ന് വിളിക്കാം. ഞങ്ങൾ വാലന്റൈൻസ് ദിനമൊന്നും ആഘോഷിക്കാറില്ല. കഴിഞ്ഞ വർഷം വാലന്റൈൻസ് ഡേയുടെ അന്നു രാത്രി പുറത്ത് ഭക്ഷണം കഴിക്കാൻ പോയത് ഓർമയുണ്ട്.  

miya2
മിയയും അശ്വിനും, Image Credits: Instagram/ meet_miya

എന്നാൽ എനിക്കൊരു പ്രണയ ലേഖനം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  ഞാൻ അശ്വിനോട് അത് പറഞ്ഞ് എഴുതി വാങ്ങിയിട്ടുണ്ട്. എനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ല ഒരെണ്ണം  വേണം എന്ന് പറഞ്ഞു.  ലോക്ഡൗൺ ആയതുകൊണ്ട് തരാൻ നിർവാഹമില്ല. അശ്വിൻ അവരുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും ആയിരുന്നു. ‘കയ്യിൽ തരാൻ ഓപ്‌ഷൻ ഇല്ലല്ലോ മെസേജ് അയക്കാം’ എന്ന് അശ്വിൻ പറഞ്ഞു. ഞാൻ പറഞ്ഞു പറ്റില്ല പേപ്പറിൽ ആണ് പ്രണയലേഖനം എഴുതുക, എനിക്ക് എഴുതി തരണം. അങ്ങനെ അശ്വിൻ ഒരു പേപ്പറിൽ ഒരു കത്ത് എഴുതി ഫോട്ടോ എടുത്ത് അയച്ചുതന്നു. പിന്നീട് നേരിട്ട് കണ്ടപ്പോൾ ഞാൻ അത് വാങ്ങി സൂക്ഷിച്ചു വച്ചിട്ടുണ്ട്.  അതാണ് എന്റെ പ്രണയത്തിന്റെ തെളിവ്.  

miya1
മിയയും അശ്വിനും കുഞ്ഞിനൊപ്പം, Image Credits: Instagram/ meet_miya

പ്രണയം ആഘോഷിക്കാൻ ഒരു പ്രത്യേക ദിവസം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.  പ്രണയം എന്നും ഉണ്ടാകേണ്ട ഒരു കാര്യമാണ് അതിനെ ഒരു ദിവസത്തേക്ക് ഒതുക്കേണ്ട കാര്യമില്ല.  ജീവിതം മുഴുവൻ പ്രണയിച്ചുകൊണ്ടിരിക്കുക. ഞങ്ങൾ എന്നും പ്രണയിക്കുകയാണ്’. മിയ ജോർജ് പറഞ്ഞു. 

English Summary:

Miya George Shares Her Evergreen Love Saga with Ashwin Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com