ADVERTISEMENT

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ലെന്നും മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതിലാണ് കാര്യമെന്നും വിദ്യാ ബാലൻ. ഗോവയിൽ വച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു വിദ്യ. സ്വന്തം ശരീരത്തെ പറ്റി നേരത്തെ വെറുപ്പുണ്ടായിരുന്നെന്നും എന്നാൽ അത് പിന്നീട് മാറ്റിയെടുത്തെന്നും എല്ലാവരും അങ്ങനെയാവാൻ ശ്രമിക്കണമെന്നും വിദ്യ പറഞ്ഞു. 

‘എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ എങ്ങനെയായിരിക്കണം എന്ന എന്റെ തോന്നൽ പോലെയല്ലായിരുന്നു എന്റെ ശരീരം. അത് ഞാൻ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അതിനാൽ എപ്പോഴും രോഗബാധിതയുമായി. 12 വർഷം മുമ്പ് ആ രോഗം മാറ്റാനുള്ള ശ്രമം തുടങ്ങി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ജീവനോടെ എന്നെ നിലനിർത്തുന്നതെന്താണോ അതിനെയാണ് ഞാൻ ദുരുപയോഗപ്പെടുത്തുന്നതെന്ന്. 

vidhyabalan2
വിദ്യ ബാലന്‍, Image Credits: Instagram/balanvidya

എന്നെ ജീവനോടെ നിലനിർത്തിയതിന് ശരീരത്തോടും ശ്വാസത്തോടും നന്ദി പറയാൻ തുടങ്ങിയ നിമിഷം മുതൽ ഞാൻ അതിൽ വിശ്വസിക്കാൻ തുടങ്ങി. അന്ന് മുതൽ ഇതൊരു ഗെയിം ചേഞ്ചറാണ്. ഇന്ന് ഞാൻ രാവിലെ എഴുന്നേറ്റാൽ എന്നെക്കുറിച്ച് സന്തോഷം തോന്നുന്നു. സന്തോഷമില്ലാത്ത ദിവസങ്ങളിൽ ഞാൻ എന്നോട് തന്നെ പറയും, കുഴപ്പമില്ല, നാളെ ഒരു പുതിയ ദിവസമായിരിക്കും എന്ന്. ചിലപ്പോൾ നിങ്ങൾക്ക് ക്ഷീണം, ദേഷ്യം, അസൂയ, വേദന, എന്നിവയെല്ലാം തോന്നിയാൽ നിങ്ങളുടെ ശരീരം ആ വികാരം പ്രകടിപ്പിക്കും. പക്ഷേ അതൊന്നും ഒരിക്കലും നിങ്ങളെ ചെറുതാക്കില്ല. എന്റെ വലുതിൽ നിന്ന് ഞാൻ ചെറുതിനെ ആസ്വദിക്കാൻ തുടങ്ങി’. വിദ്യ പറഞ്ഞു. 

ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ഒരിക്കലും എന്റെ ശരീരത്തെ കുറിച്ച് വിഷമിച്ചിട്ടില്ലെന്നും വിദ്യ വെളിപ്പെടുത്തി. ‘ഞാൻ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ എന്റെ വലുപ്പം എനിക്ക് ഒരിക്കലും പ്രശ്നമല്ല. ഞാൻ ക്യാമറയെ വളരെയധികം സ്നേഹിക്കുന്നു, അതിനെ വളരെയധികം വിശ്വസിക്കുന്നു, അത് എല്ലായ്പ്പോഴും എന്നെ തിരികെ സ്നേഹിക്കുമെന്നും ഞാൻ കരുതുന്നു. 

vidhyabalan4
വിദ്യ ബാലന്‍, Image Credits: Instagram/balanvidya

മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നത് ചിന്തിക്കാത്തിരിക്കുക. സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം. നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ് പ്രധാനം. നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നില്ലെങ്കിൽ കുഴപ്പമില്ല. നമ്മൾ മനുഷ്യരാണ് നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാകും. പക്ഷേ നിങ്ങൾ ആ കോൺഫിഡൻസ് ഉണ്ടാക്കുന്നത് വരെ നിങ്ങളെ തന്നെ പറ്റിക്കാം.  ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് സ്വയം പറയുക, ദിവസേന അതാവർത്തികുക. അത് ശരിക്കും പ്രവർത്തിക്കും. 

vidhyabalan3
വിദ്യ ബാലന്‍, Image Credits: Instagram/balanvidya

ശരീരഭാരം കൂടുകയാണെങ്കിൽ നിങ്ങൾ അയോഗ്യയാണെന്ന് ചിലപ്പോൾ തോന്നും. ഇത് കുറച്ചു കൂടി മാറിയിരുന്നെങ്കിൽ, അല്ലെങ്കിൽ കുറച്ചു കൂടെ നല്ലതെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുകയാണെങ്കിൽ അത് നല്ലതല്ല. കാരണം നിങ്ങളുടെ ശരീരമാണ് നിങ്ങളെ ജീവനോടെ നിലനിർത്തുന്നത്. അത് എന്ത് വിലകൊടുത്തും ബഹുമാനിക്കപ്പെടണം’. വിദ്യ ബാലൻ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com