ലെഹങ്കയിൽ ദേവതയെപ്പോലെ കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറൽ

keerthy-suresh-stunning-look-in-pastel-lehenga
Image Credits: Instagram/keerthysureshofficial
SHARE

പുത്തൻ സ്റ്റൈലുകൾ കൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയ താരമാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കീർത്തിയുടെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി. പാസ്റ്റൽ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. 

Read More: ‘നിങ്ങൾ വിസ്മയിപ്പിക്കുന്നു’, ഐവറി ഗൗണിൽ തിളങ്ങി അനുഷ്ക, ലവ് ഇമോജികളുമായി വിരാട് കോലി

ഫ്ലോറൽ ഡിസൈനിലുള്ള ലഹങ്കയാണ് കീർത്തി ധരിച്ചത്. മൾട്ടി കളർ പാവാടയാണ് ഹൈലൈറ്റ്. ഓഫ് ഷോൾഡർ ബ്ലൗസിലെ ത്രഡ് ഡീറ്റൈലിങ്ങും മുത്തുകളും വസ്ത്രത്തിന് കൂടുതൽ ഭംഗി നല്‍കി. ഫ്ലോറൽ ഡിസൈനിലുള്ള ഒരു ഷാളും പെയർ ചെയ്തു. തരുൺ തഹിലിയാനിയാണ് ഡിസൈനർ

keerthy-suresh-stunning-look-in-pastel-lehenga1

സിമ്പിൾ ഡിസൈനിലുള്ള കമ്മൽ മാത്രമാണ് ആക്സസറി. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ന്യൂഡ് ഐഷാഡോ, ബ്ലാക്ക് ഐലൈനർ, ന്യൂഡ് ലിപ്സ്റ്റിക്ക് എന്നിവ കീർത്തിയെ സ്റ്റൈലിഷാക്കി. 

keerthy-suresh-stunning-look-in-pastel-lehenga3

കൊൽക്കത്തയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനൊരുങ്ങിയ സ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

Content Summary: Keerthy Suresh stunning look in pastel lehenga

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS