‘ഇതാര് കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ’, ഐശ്വര്യ റായിയായി തിളങ്ങി അമൃത സജു, ഞെട്ടിച്ചെന്ന് ആരാധകർ

amrutha-saju-makeover-photoshoot
Image Credits: Instagram/ammuzz_amrutha
SHARE

ഐശ്വര്യ റായിയുടെ രൂപ സാദൃശ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് അമൃത സജു. ബോളിവുഡ് താരസുന്ദരിയുടെ പല മേക്കോവറുകളും കൊണ്ട് ആരാധകരെ അമ്പരപ്പിച്ച അമൃതയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഇത്തവണ ‘പൊന്നിയൻ സെൽവൻ’ എന്ന സിനിമയിലെ ഐശ്വര്യ റായിയുടെ ലുക്കാണ് അമൃത റീക്രിയേറ്റ് ചെയ്തത്. 

Read More: ‘വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’, സവാദ് വിഷയത്തിൽ അശ്വതി

amrutha-saju-makeover-photoshoot2

ചുവപ്പ് പട്ട് സാരിയണിഞ്ഞാണ് അമൃത നന്ദിനിയായി പകർന്നാടിയത്. ഗോൾഡൻ ആഭരണങ്ങളാണ് പെയർ ചെയ്തത്. ഒരൊറ്റ നോട്ടത്തിൽ ഇത് ഐശ്വര്യ റായി തന്നെയോ എന്ന് തോന്നിപ്പോകുന്ന പോലെയാണ് മേക്കപ്പ്. 

amrutha-saju-makeover-photoshoot1

റിന്റിയാണ് സ്റ്റൈലിസ്റ്റ്. നിരവധി പേരാണ് അമൃതയുടെ ഫോട്ടോയ്ക്ക് ആശംസയുമായെത്തിയത്. അമൃത ഞെട്ടിച്ചെന്നും കണ്ടാല്‍ നന്ദിനി തന്നെ എന്നും കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതാണോ, എന്നെല്ലാമാണ് കമന്റുകൾ. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  ഐശ്വര്യ റായി എന്ന വിളി നിർത്തണമെന്നും സ്വന്തം ഐഡന്റിറ്റിയിൽ നിൽക്കാനാണ് താൽപര്യമെന്നും അമൃത പറഞ്ഞിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS