ADVERTISEMENT

ലോകമെമ്പാടും ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. കേരളത്തിലുള്ളവർക്കും ഏറെ പ്രിയങ്കരി. നേരത്തെ നിരവധി തവണ കേരളത്തിൽ എത്തിയിട്ടുള്ള താരം ഇത്തവണ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. കോഴിക്കോട് നടന്ന ഫാഷൻ ഷോയിലാണ് താരം പുത്തൻ ലുക്കിലെത്തി കാണികളെ ത്രസിപ്പിച്ചത്. മോഡേൺ വേഷങ്ങളിൽ മാത്രം കണ്ടുശീലിച്ച താരത്തിന്റെ കേരളീയ ലുക്കും ഏറെ പ്രശംസ പിടിച്ചു പറ്റി. 

Read More: ‘സങ്കടങ്ങൾ ചേർക്കുമ്പോഴും പ്രണയമുണ്ടെന്നറിഞ്ഞത് നിന്നെ കണ്ടശേഷം’; വിവാഹവാർഷികം ആഘോഷിച്ച് സച്ചിനും ആര്യയും

കസവു സാരിയാണ് സണ്ണി ലിയോണി ധരിച്ചത്. ട്രഡീഷണൽ ആഭരണങ്ങളും മുല്ലപ്പൂവും പെയർ ചെയ്തു. ഡീപ്പ് വി ബാക്ക് നെക്ക് ബ്ലൗസാണ് ധരിച്ചത്. പരിപാടിയിൽ മലയാളത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയില്‍ അവർക്കൊപ്പം റാംപ് വാക്കും നടത്തിയാണ് സണ്ണി ലിയോണി മടങ്ങിയത്. 

sunny-leone1
സണ്ണി ലിയോണി, Image Credits: Instagram/jibinphotography

ഷോയിൽ പങ്കെടുക്കാായി നിരവധി പേർ എത്തിയതിനാൽ വൻ സുരക്ഷയൊരുക്കിയാണ് സണ്ണി ലിയോണിയെ വേദിയിലെത്തിച്ചത്. താരത്തെ കണ്ടതോടെയുള്ള ആരാധകരുടെ ആർപ്പുവിളിയും തുള്ളിച്ചാട്ടവും കാരണം ഓഡിറ്റോറിയത്തിലെ ലൈറ്റ് അണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണി വേദിയിലെത്തിയത്. 

sunny-leone2
സണ്ണി ലിയോണി, Image Credits: Instagram/jibinphotography

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചു നടക്കാനിരുന്ന പരിപാടിയിൽ പണം വാങ്ങിയെങ്കിലും ഗുണനിലവാരമുള്ള വസ്ത്രം നൽകിയില്ലെന്ന ആരോപണം ഉണ്ടായിരുന്നു. പിന്നാലെ പരിപാടി സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ സണ്ണിലിയോണി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. എന്നാൽ, താരത്തെ തിരികെ എത്തിച്ച് സംഘാടകർ പരിപാടി നടത്തുകയായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷൻ ഷോ പൊലീസ് അനുമതിയോടെയാണ് ഇന്നലെ നടത്തിയത്.

Content Highlights: Sunny Leone | Fashion | Kozhikode | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com