‘ശരിക്കും എന്താണ് ഉദ്ദേശിച്ചത്? ബെൽറ്റോ അതോ ജീൻസോ’; ‘സറ’യുടെ വസ്ത്ര പരീക്ഷണത്തിന് ട്രോൾമഴ
Mail This Article
വ്യത്യസ്തമായ വസ്ത്രങ്ങൾ കൊണ്ട് വിപണി കീഴടക്കാനുള്ള ശ്രമം എല്ലാ കമ്പനികളും നടത്തും. ചില പരീക്ഷണങ്ങൾ എന്നാല്‍ അൽപ്പം കടന്നുപോകാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്റിങ്ങാകുന്നത് ‘സറ’ (zera)യുടെ ഒരു പ്രൊഡക്ടാണ്. എന്താണ് വസ്ത്രം എന്നുപോലും മനസ്സിലാവാത്ത തരത്തിലാണ് ഡിസൈൻ. എന്നാൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സാഷ് ബെൽറ്റാണെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ ജീൻസ് തുണികൊണ്ട് നാല് ബെൽറ്റ് ചേർത്തുവച്ചതുപോലെയാണ്. സംഭവം ഇത്തിരിയേ ഉള്ളുവെങ്കിലും വില 2290 രൂപയാണ്. ‘നികിത’ എന്ന പൊഫൈലിലാണ് പുത്തൻ വസ്ത്രത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഇതെന്തു വസ്ത്രമാണ്, എങ്ങനെ ധരിക്കുമെന്നെല്ലാം ചോദിച്ചു കൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
വിഡിയോ കണ്ടവർക്കും ഇതുവരെയും ആ വസ്ത്രം എന്താണെന്ന് പിടികിട്ടിയിട്ടില്ല. പാന്റാണെങ്കിലും ഇതിന്റെ അടിയിൽ മറ്റെന്തെങ്കിലും ധരിക്കണമല്ലോ, എന്തിനാണ് ഇങ്ങനെയൊക്കെ വസ്ത്രം ഡിസൈൻ ചെയ്തതെന്നുമെല്ലാം പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ വിഡിയോ വൈറലായതോടെ ഇത് ബെൽറ്റാണെന്നും ജീൻസാണെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. വസ്ത്രത്തിന് മുകളിൽ ഓവർകോട്ടായി ധരിക്കാനുള്ളതാണെന്നും പലരും പലരും പറയുന്നുണ്ട്. ഉർഫി ജാവേദിൽ നിന്ന് ഇൻസ്പെയർ കൊണ്ടാണോ ഇത്തരത്തിലുള്ള വസ്ത്രമെന്നും പലരും സമൂഹ മാധ്യമത്തിൽ കുറിച്ചു.
Content Highlights: Zara's New Clothing Experiment Leaves Everyone Guessing