തകർപ്പൻ ഡാൻസുമായി വധു, അമ്പരന്ന് വരനും ബന്ധുക്കളും ; വിഡിയോ

HIGHLIGHTS
  • മേരാ സയ്യാൻ സൂപ്പർ സ്റ്റാർ' എന്ന ഗാനത്തിനാണ് വധു ചുവടുവെച്ചത്
maharashtrian-bride-dances-to-saiyaan-superstar-video-goes-viral
SHARE

വിവാഹവേദിയിലേക്ക് നൃത്തം ചെയ്ത് വരുന്ന വധുവും വരനുമൊക്കെ സാധാരണ കാഴ്ചയായി മാറുകയാണ്. ഇത്തരം വെഡ്ഡിങ് ഡാൻസുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. വിവാഹാഘോഷത്തിന് അനുയോജ്യമായ പാട്ടുകളും ലളിതമായ ചുവടുകളുമൊക്കെയാണ് ഈ അവസരത്തിൽ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഒരു അടിപൊളി ഗാനത്തിന് തകർപ്പൻ നൃത്തച്ചുവടുകളുമായി വേദിയിലേക്ക് എത്തിയത് വധു സോഷ്യൽ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഒരു വിവാഹമാണ് വധുവിന്റെ നൃത്തപ്രകടനം കൊണ്ടു ശ്രദ്ധ നേടിയത്. ‘ഏക് പഹേലി ലീലാ’ എന്ന ചിത്രത്തിലെ ‘മേരാ സയ്യാൻ സൂപ്പർ സ്റ്റാർ’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് വധു വേദിയിലേക്ക് എത്തിയത്. സാരിക്കും ആഭരണങ്ങൾക്കുമൊപ്പം ഒരു സൺ ഗ്ലാസും അണിഞ്ഞിരുന്നു. വളരെ അനായാസവും ഊർജസ്വലവുമായി വധുവിന്റെ ഡാൻസ് കണ്ട് സദസ്സിലുള്ളവർ അമ്പരന്ന് നോക്കിയിരിക്കുന്നത് വിഡിയോയിൽ കാണാം. ആദ്യം അമ്പരന്നെങ്കിലും വേദിയിൽനിന്ന് നിറചിരിയോടെ വധുവിനെ പ്രോത്സാഹിപ്പിക്കുകയാണ് വരൻ ചെയ്യുന്നത്. വരന്റെ കയ്യിൽ ചുംബിച്ചാണ് വധു നൃത്തം അവസാനിപ്പിച്ചത്.

വിഡിയോ വൈറലായതിനു പിന്നാലെ വധുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ഇത്രയും ആവേശത്തോടെ നൃത്തം ചെയ്യുന്ന വധുവിനെ സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് കമന്റുകൾ. 

English Summary : Maharashtrian Bride's Entry Dance on Sunny Leone's Popular Track 'Mere Saiyaan Superstar

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA