നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു

HIGHLIGHTS
  • മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്
  • പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു
actress-rebecca-santhosh-engaged-to-director-sreejith-vijayan
SHARE

സീരിയൽ നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു. സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14ന് ആണ് വിവാഹനിശ്ചയം. സമൂഹമാധ്യമത്തിലൂടെയാണ് റബേക്ക ഇക്കാര്യങ്ങൾ ആരാധകരെ അറിയിച്ചത്.

തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്. 

rebecca-santhosh-birth-day-wishes-to-sreejith-vijayan

ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതുകൊണ്ട് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്ന് റബേക്ക പറഞ്ഞിട്ടുണ്ട്. 

മാർഗംകളിക്കാരി ഇനി മാർപ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷൻ പോസ്റ്റർ‌ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. 

English Summary : Actress Rebecca Santhosh and director Sreejith Vijayan Engagement 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA