നൃത്തം ചെയ്ത് റബേക്ക വിവാഹവേദിയിലേക്ക്; തിളങ്ങി നമിത പ്രമോദ്: വിഡിയോ

actress-rebecca-santhosh-dance-before-entering-wedding-venue
Image Credits : Neelakkuyil Entertainments / Youtube
SHARE

നവംബർ 1ന് ആയിരുന്നു നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം. എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ–സീരിയൽ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 

ബ്രൈഡ്സ്മെയ്ഡിനൊപ്പം നൃത്തം ചെയ്താണ് റബേക്ക വേദിയിലേക്ക് എത്തിയത്. നീല ബോർഡറുള്ള ഓഫ് ‍വൈറ്റ് പട്ടുസാരിയാണ് താരം ധരിച്ചത്. കസ്റ്റമൈസ് ചെയ്ത ബ്ലൗസും ഹെവി ആഭരണങ്ങളും ചേർന്നതോടെ നവവധുവായി താരം തിളങ്ങി.  

സലീം കുമാർ, നമിത പ്രമോദ്, ഹരീഷ് കണാരൻ തുടങ്ങിയ താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള പട്ടു സാരിയായിരുന്നു നമിതയുടെ വേഷം. 

റബേക്കയുടെ സഹപ്രവർത്തകരായ പ്രതീക്ഷ, ശ്രീറാം, അനൂപ്, ഉമ നായർ, അൻഷിത, ബിബിൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. 

കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്ത് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

English Summary : Actress Rebecca Santhosh's wedding dance; Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline