ADVERTISEMENT

സീരിയൽ താരം റബേക്ക സന്തോഷിന്റെ ഹാൽദി ആഘോഷമാക്കി സുഹൃത്തുക്കളും സഹപ്രവർത്തകരും. സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടികൾ. സംവിധായകൻ ശ്രീജിത്ത് വിജയനുമായി നവംബർ 1ന് ആണ് റബേക്കയുടെ വിവാഹം. 

rebecca-santhosh

മഞ്ഞ ലെഹങ്കയും ചുവപ്പ് ബ്ലൗസുമായിരുന്നു റബേക്കയുടെ വേഷം. ചടങ്ങുകൾക്കുശേഷം വിവിധ നിറങ്ങൾ പരസ്പം എറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവർത്തകരും ഹൽദി ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാട്ടും നൃത്തവും ഉൾപ്പടെ വിവാഹത്തിന്റെ തലേന്ന് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സിനിമതാരങ്ങൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു. 

ഈ വർഷം ഫെബ്രുവരി ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com