‘വീഴാതെ ഒന്നിച്ച് മുന്നോട്ട്’; വധുവിന്റെ ലെഹങ്ക പിടിച്ച് വരൻ: ഹൃദയംതൊട്ട് വിഡിയോ

groom–helps–bride-to-enter-stage-when-she-struggling-lehenga
Image Credits : Instagram
SHARE

ചെറിയ കാര്യങ്ങൾ ചിലപ്പോള്‍ വലിയ സന്തോഷം നൽകും. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹവേഷത്തിൽ വേദിയിലേക്ക് കയറാൻ ബുദ്ധിമുട്ടുന്ന വധുവിനെ വരൻ സഹായിക്കുന്നതാണ് ഈ കൊച്ചു വിഡിയോയിലുള്ളത്. എന്നാൽ സംഭവം കാഴ്ചക്കാരുടെ ഹൃദയം തൊട്ടു. 

പിങ്ക് ഡിസൈനർ ലെഹങ്കയാണ് വധുവിന്റെ വേഷം. ലെഹങ്കയുടെ നീളവും ഹെവി വർക്കുകളും ഇതോടൊപ്പം ആഭരണങ്ങളും ചേര്‍ന്നതോടെ വേദിയിലേക്ക് കയറാൻ വധു നന്നേ ബുദ്ധിമുട്ടി. ഇതു കണ്ട വരൻ ലെഹങ്ക പിടിച്ച് ചവിട്ടി വീഴാതെ കയറാൻ വധുവിന് സൗകര്യം ഒരുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

‘വിറ്റി വെഡ്ഡിങ്’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. മനോഹരമായ കാഴ്ചയെന്നും ‘ക്യൂട്ട്’ വിഡിയോ എന്നുമാണ് ലഭിക്കുന്ന കമന്റുകൾ. 

English Summary : groom helps bride struggling with her lehenga

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA