വിവാഹ ദിനത്തിൽ തിളങ്ങി ഹാർദിക്കും നതാഷയും; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

hardik-pandya-natasa-stankovic-stunning-wedding-looks
Image Credits: Instagram/hardikpandya93
SHARE

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെയും നർത്തകിയും നടിയുമായ നതാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹ ദിനത്തിലെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. രണ്ടുരീതികളിലാണ് ഇരുവരുടെയും വിവാഹം നടന്നത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന സ്വപ്നതുല്യമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ‘ഇപ്പോഴും എന്നേക്കും’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. 

ചടങ്ങിന് ഇരുവരും ധരിച്ചത് അബു ജാനി സന്ദീപ് ഖോസ്‍ല ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്. 

ഹിന്ദു പരമ്പരാഗതമായി നടത്തിയ ചടങ്ങിൽ രണ്ട് വസ്ത്രങ്ങളാണ് നതാഷ ധരിച്ചത്. നിറയെ എംബ്രോയ്ഡറി ചെയ്ത ഒരു ലഹങ്കയും സാരിയുമായിരുന്നു വേഷം. ഓഫ്‍വൈറ്റ് നിറത്തിലുള്ള ലഹങ്കയാണ് ആദ്യ വേഷം. ഇതിനിണങ്ങുന്ന കല്ലുകൾ പതിച്ച മാലകളും വളകളും കമ്മലുകളും നതാഷയെ അതിമനോഹരിയാക്കി. ചുവപ്പ് നിറത്തിൽ ഗോൾഡൻ ബോർഡറുകളുള്ള സാരിയിലും സുന്ദരിയാണ് നതാഷ. ഹെവി ആഭരണങ്ങളാണ് നതാഷയ്ക്ക് കൂടുതൽ മിഴിവേകിയത്. 

എംബ്രോയ്ഡറി ചെയ്ത ഓഫ്-വൈറ്റ് ജംദാനി ഷെർവാണിയാണ് ഹാർദിക് ധരിച്ചത്. നതാഷയുടെ വേഷത്തിന് മാച്ച് ചെയ്യുന്ന ചുവപ്പും ഗോൾഡൻ നിറത്തിലുമുള്ള മാല ഹാർദിക്കിന്റെ ലുക്കിന് കൂടുതൽ ഭംഗി നൽകി. 

ക്രിസ്ത്യൻ രീതിയിലുള്ള വിവാഹത്തിന് ശന്തനുവും നിഖിലും ചേർന്ന് ഡിസൈൻ ചെയ്ത അതിശയിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. മുത്തുകളിൽ എംബ്രോയ്ഡറി ചെയ്ത വെളുത്ത ഗൗണാണ് നതാഷയുടെ വേഷം. വിലയേറിയ കല്ലു‍കൾ പതിച്ച നെക്ലൈസാണ് ഹൈലൈറ്റ്.  സ്യൂട്ടായിരുന്നു ഹാർദികിന്റെ വേഷം. 

Content Summary: Hardik Pandya & Natasa Stankovic stunning wedding looks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA