നടി സൊനാലി സെയ്ഗാളിനിത് പ്രണയ സാഫല്യം. അഷേഷ് സജ്നാനിയുമായി താരത്തിന്റ വിവാഹം കഴിഞ്ഞു. സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. നിരവധി പേർ വിവാഹ ചടങ്ങിനെത്തി.
പിങ്ക് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായണ് സൊനാലി ഒരുങ്ങിയത്. ബോർഡറിൽ സിൽവർ ഡിസൈനാണ് സാരിയുടെ ഹൈലൈറ്റ്. നിറയെ എംബ്രോയ്ഡറിയുള്ള തട്ടവും ധരിച്ചു. ഡയമണ്ട് ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. ബ്ലഷ്ഡ് കവിളുകളും പുരികത്തിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും താരത്തെ കൂടുതൽ സുന്ദരിയാക്കി. വെളുത്ത കുർത്തയാണ് അഷേഷ് ധരിച്ചത്. പിങ്ക് നിറത്തിലുള്ള തലപ്പാവും പെയർ ചെയ്തു.

വിവാഹ ചടങ്ങിലേക്ക് താരമെത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ സൊനാലിയുടെ വളർത്തുനായയിലേക്കായിരുന്നു. പിങ്ക് നിറത്തിൽ മാച്ചിങ് വസ്ത്രമണിഞ്ഞ് വേദിയിലേക്ക് വളർത്തു നായയുമുണ്ടായിരുന്നു.
Content Summary: Sonnalli Seygall ties the knot with Ashesh Sajnani