വിവാഹത്തിനിടെ വിതുമ്പി വധു, ‘തട്ടീം മുട്ടീം’ ഫെയിം സാറ വിവാഹിതയായി

thateem-muttem-actress-marriage
Image Credits: youtube
SHARE

മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാറാ കോശിയുടെ വിവാഹം കഴിഞ്ഞു. തേജസാണ് വരൻ. ക്രൈസ്തവ ആചാര പ്രകാരം പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകൾ. 

Read More: ‘വീട്ടിൽ ആരുമില്ലാത്തപ്പോൾ സ്പൈഡർമാൻ ഇങ്ങനെയാണ്’, വൈറലായി തബല വായിക്കുന്ന വിഡിയോ

വിവാഹത്തിന് വെള്ള നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായാണ് താരമെത്തിയത്. നിറയെ എംബ്രോയ്ഡറി ചെയ്ത വസ്ത്രത്തിന് മാച്ചിങ്ങായി സിമ്പിള്‍ ആക്സസറീസാണ് പെയർ ചെയ്തത്. നീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമാണ് തേജസ് ധരിച്ചത്. താലികെട്ടിനിടെ പള്ളിയിൽ വിതുമ്പി കരയുന്ന വധുവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ഭാഗ്യ ലക്ഷ്മി പ്രഭുവായിരുന്നു നേരത്തെ സീരിയലിൽ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനുശേഷമാണ് സാറ സീരിയലിലേക്ക് എത്തുന്നത്. ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാറ പരമ്പരയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS