‘എന്റെ സോൾമേറ്റാവുമോ? നീ എനിക്ക് എല്ലാമാണ്’; 60 വർഷത്തെ കാത്തിരിപ്പ്, പ്രണയം വെളിപ്പെടുത്തി 78കാരൻ

78-year-old-man-proposes-school-crush-after-60-years
Image Credits: Instagram/majicallynews
SHARE

പ്രണയം പറയാനും വിവാഹം ചെയ്യാനുമൊന്നും പ്രായം ഒരു തടസ്സമേയല്ല. വർഷങ്ങൾ കഴിഞ്ഞാലും യഥാർഥ പ്രണയം അങ്ങനെ മരിക്കാതെ മനസ്സിൽ തന്നെ കിടക്കും. അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 60 വർഷത്തെ കാത്തിരിപ്പിന് ശേഷം കൂട്ടുകാരിയോട് പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ഡോക്ടർ. 

യുഎസിലെ ടാമ്പാ വിമാനത്താവളമാണ് വർഷങ്ങൾ നീണ്ട പ്രണയ സാക്ഷാത്കാരത്തിന് വേദിയായത്. സ്കൂൾ കാലം മുതൽ ഡോക്ടർക്ക് സുഹൃത്തായ നാൻസിയെ ഇഷ്ടമായിരുന്നു. എന്നാൽ അന്ന് അതു പറഞ്ഞില്ല. തന്റെ 78–ാം വയസ്സിലാണ് ഡോക്ടർ പ്രണയം തുറന്നു പറഞ്ഞത്. 

നാൻസിയെ കാത്ത് ഡോക്ടർ എയർപോർട്ടിൽ നില്‍ക്കുന്നതു മുതലാണ് വിഡിയോ ആരംഭിക്കുന്നത്. നാൻസിക്ക് പൂക്കളുടെ ബൊക്കെ നൽകി മുട്ടു കുത്തിയിരുന്നതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ഡോക്ടർ ചോദിക്കുന്നു. നാൻസി അതിന് സമ്മതം മൂളുന്നു. സന്തോഷകരമായ വാർത്ത കേട്ട് ഡോക്ടർ നാൻസിയെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്. 

Read More: താലികെട്ടുന്നതിനിടെ കൺഫ്യൂഷൻ, ആർപ്പോ വിളിച്ച് ആഘോഷം; മീനു വിവാഹിതയായി

‘നീ എനിക്ക് എല്ലാമാണ്. വാക്കുകൾ കൊണ്ട് പറയാവുന്നതിലുമപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ഇനിയുള്ള ജീവിതം നിന്നോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കണം. നാൻസി നീ എന്റെ സോൾമേറ്റ് ആവുമോ ?’– ഡോക്ടർ നാൻസിയോട് പറഞ്ഞു. 

നിമിഷ നേരം കൊണ്ട് വൈറലായ വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. 

Content Summary: 78 Year old man proposes school crush after 60 years

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS