‘ആറടി പൊക്കം, ബുദ്ധിയും നർമ ബോധവും വേണം’; വരനെ കണ്ടെത്തുന്നവർക്ക് 4 ലക്ഷം രൂപ, പരസ്യവുമായി യുവതി

us-woman-promises-4-lakh-reward-to-the-one-who-can-find-her-a-husband
Image Credits: Instagram/ebtilley
SHARE

പ്രണയും വിവാഹവുമെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. പങ്കാളിയെ കണ്ടെത്താനായി ഇന്ന് ഒരുപാട് മാർഗങ്ങളുമുണ്ട്. എന്നാൽ പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടുപിടിക്കാനാകാത്ത ഒരു അമേരിക്കൻ യുവതിയുെട വിവാഹ പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Read More: ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ച് ധരിച്ച് ജോജു ജോർജ്, വൈറലായി ചിത്രം

തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ സഹായിക്കുന്നയാൾക്ക് 4 ലക്ഷം രൂപ സമ്മാനമായി തരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ ഈവ് ടില്ലി കോൾസൺ. ടിക്ടോക് വഴിയാണ് ഈവ് ഇത്തരത്തിലൊരു ഓഫർ മുന്നോട്ട് വച്ചത്. മുപ്പത്തിനാലുകാരിയായ കാലിഫോർണിയ സ്വദേശിയാണ് ഈവ്. 

പങ്കാളിയെ കണ്ടെത്തിയാൽ പ്രതിഫലമായി 4.16 ലക്ഷം രൂപ നൽകാമെന്ന് അവൾ സുഹൃത്തുക്കൾക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സുഹൃത്തുക്കൾക്ക് അതിന് സാധിക്കാതെ വന്നതോടെയാണ് ടിക്ടോക്കിലെ ഫോളേവേഴ്സിന് ഇത്തരത്തിലൊരു ഓഫർ നൽകിയത്. 

Read More: അനുവാദമില്ലാതെ പാചകം ചെയ്യാൻ തക്കാളിയെടുത്ത് ഭർത്താവ്, മക്കളുമായി വീടുവിട്ടിറങ്ങി ഭാര്യ

തന്റെ യഥാർഥ പ്രണയം കണ്ടെത്താൻ സഹായിക്കണമെന്ന് ഈവ് തന്റെ വിഡിയോയിൽ പറയുന്നു. അതുപോലെ, ഇതൊരു ദീർഘകാല വിവാഹമാണെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും 20 വർഷത്തിനുള്ളിൽ ഇത് അവസാനിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഈവ് പറഞ്ഞു. 

വരനെ കണ്ടെത്തുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈവ് പറഞ്ഞു. പ്രായം 27 നും 40 നും ഇടയിൽ ആയിരിക്കണം. സ്‌പോർട്‌സിൽ താൽപ്പര്യം ഉണ്ടായിരിക്കണം, നല്ല പങ്കാളിത്തവും അഭികാമ്യമാണ്. കൂടാതെ ആറടി ഉയരവും നല്ല ബുദ്ധിയും നർമബോധവും ഉണ്ടായിരിക്കണം. 

Content Summary: US Woman Promises Rs 4 Lakh Reward To The One Who Can Find Her A Husband

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA