ഇലിയാനയ്ക്ക് രഹസ്യ വിവാഹം? ഗർഭിണിയാണെന്ന് വെളിപ്പെടുത്തുന്നതിന് 4 ആഴ്ച മുമ്പ് കല്യാണമെന്ന് റിപ്പോർട്ട്

Mail This Article
കഴിഞ്ഞ ദിവസമാണ് നടി ഇലിയാന ഡിക്രൂസിന് ആൺകുഞ്ഞ് പിറന്നത്. 'കോവ ഫിയോനിക്സ് ഡോളൻ' എന്നാണ് കുഞ്ഞിന്റെ പേരെന്ന് സമൂഹ മാധ്യമം വഴി ഇലിയാന തന്നെയാണ് അറിയിച്ചത്. താൻ ഗർഭിണിയാണെന്ന് താരം വ്യക്തമാക്കിയ അന്നു മുതൽ ഇലിയാനയുടെ പങ്കാളിയെ തിരയുകയായിരുന്നു സമൂഹ മാധ്യമങ്ങൾ. പല തരത്തിലുള്ള ഊഹാപോഹങ്ങൾക്കു ശേഷം പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിരുന്നു. എന്നാൽ ഇലിയാന ഗർഭിണിയാണെന്ന് അറിയിക്കുന്നതിന് മുമ്പ് തന്നെ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മൈക്കൽ ഡോളനെയാണ് താരം വിവാഹം ചെയ്തത്.
റിപ്പോർട്ടുകൾ പ്രകാരം 2023 മെയ് 13 നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മൈക്കൾ ഡോളനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല. ഗർഭിണിയാണെന്ന വിവരം പറത്തുവിട്ടതോടെ താരത്തിന് പലവിധത്തിലുള്ള സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നാലെയാണ് പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങൾ പങ്കുവച്ചത്.

സമൂഹ മാധ്യമത്തിൽ ഒരു ബ്രൈഡൽ ലുക്കിലുള്ള ചിത്രം നേരത്തെ ഇലിയാന പങ്കുവച്ചിരുന്നു. താരത്തിന്റെ വിവാഹ ദിവസത്തെ ചിത്രങ്ങളാണിതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിന് 4 ആഴ്ചയ്ക്ക് ശേഷമാണ് ഗർഭിണിയാണെന്ന വിവരം ഇലിയാന ആരാധകരുമായി പങ്കുവച്ചത്.

Content Highlights: Ileana D'Cruz | Wedding | Michael Dolan | Life | Lifestyle | Manoramaonline