വിവാഹം ടെറസിൽ , പെട്ടെന്ന് നടന്നപ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലരും കരുതി: സമീറ റെഡ്ഡി

sameera-reddy
സമീറ റെഡ്ഡിയും ഭർത്താവും, Image Credits: Instagram/reddysameera
SHARE

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നായികയാണ് സമീറ റെഡ്ഡി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ സമീറയ്ക്കായി. 2014 ൽ ബിസിനസുകാരനായ അക്ഷയ് വർദയുമായുള്ള വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റിയുള്ള വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് സമീറ റെഡ്ഡി. വീടിന്റെ ടെറസിന്റെ മുകളിലാണ് വിവാഹം നടന്നതെന്നും, പെട്ടെന്ന് വിവാഹം ചെയ്തതോടെ താൻ നേരത്തേ ഗർഭിണിയാണെന്ന് പലരും തെറ്റിധരിച്ചു എന്നും താരം പറഞ്ഞു. 

Read More: ‘എനിക്ക് അവളെ ഒന്നുകൂടി സ്നേഹിക്കാമായിരുന്നു, ഇന്ന് ഏറെ ദുഃഖം തോന്നുന്നു’; മകളുടെ ഓർമയിൽ നീറി ശരണ്യയുടെ അമ്മ

2014 ജനുവരി 21-ന് മഹാരാഷ്ട്രയിലാണ് സമീറ വിവാഹിതയായത്. ‘ഞാൻ എന്റെ ടെറസിൽ വച്ച് കല്യാണം കഴിച്ചു, അഞ്ച് ദിവസത്തിനുള്ളിലായിരുന്നു വിവാഹം. എല്ലാം പെട്ടെന്ന് ആയതുകൊണ്ട് വിവാഹത്തിന് മുമ്പേ ഞാൻ ഗർഭിണിയാണെന്ന് എല്ലാവരും തെറ്റിധരിച്ചു. എന്നാൽ അങ്ങനെയല്ല, പുരോഹിതൻ പറഞ്ഞതിനാലാണ് ഞങ്ങൾ പെട്ടെന്ന് വിവാഹിതരായത്. നല്ല തീയതി മേയ് മാസത്തിലായിരുന്നു, ആ സമയം വളരെ ചൂടുള്ളതായി എനിക്ക് തോന്നി. ജനുവരി 21 ആണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു’. സമീറ റെഡ്ഡി പറഞ്ഞു. 

‘ടെസ്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് സമീറ അക്ഷയ് വർദയുമായി പരിചയപ്പെട്ടത്. 

Content Highlights: Sameera Reddy | Wedding | Wedding Photos | Life  Lifestyle

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA