ADVERTISEMENT

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത്ത് വിവാഹിതനായി. കോഴിക്കോട് സ്വദേശി പി.നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. 

Read More: ആദ്യമായി കണ്ടുമുട്ടിയത് റിട്ടയർമെന്റ് ഹോമില്‍, ഇഷ്ടം പറഞ്ഞത് ഇറ്റലിയിൽ വച്ച്; ക്രിസ്റ്റഫറിനും റോസയ്ക്കും ഇത് പ്രണയകാലം

വർഷങ്ങളോളമായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ എംപി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 

abhijith-wedding1
കെ.എം.അഭിജിത്തും നജ്മിയും

കോഴിക്കോട് സ്വദേശിയായ അഭിജിത്ത് സ്കൂൾ കാലം മുതൽ കെഎസ്‍യുവിന്റെ സജീവ പ്രവർത്തകനാണ്. 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 

abhijith1

Content Highlights: KM Abhijith | Najmi | Wedding | Love | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com