‘എന്നാലും ഇതു വല്ലാത്തൊരു പണിയായിപ്പോയി’; വിവാഹത്തിന് ഇറ്റലിയിലേക്ക് പോകാനൊരുങ്ങി വരൻ, പ്ലാൻ നശിപ്പിച്ച് വളർത്തുനായ

wedding-dog
Representative image. Photo Credit: Shutterstock.com/Andrej Rutar/Tatyana Vyc
SHARE

‘പറക്കും തളിക’ എന്ന ദിലീപ് ചിത്രത്തിൽ സ്വന്തം പാസ്പോർട്ട് കരന്ന് തിന്ന എലിയോടുള്ള ഹരിശ്രീ അശോകന്റെ കലി നമ്മൾ കണ്ടതാണ്. അവിടെ ഹരിശ്രീ അശോകന് ജോലിക്ക് പോകാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സ്വന്തം വളർത്തു നായ കാരണം വിവാഹത്തിന് എത്താൻ കഴിയുമോ എന്ന സങ്കടത്തിൽ നിൽക്കുന്ന ഒരു വരനാണ്.

Read More: കാമുകിയായി അഭിനയിച്ച് കെട്ടിപ്പിടിക്കാൻ പറഞ്ഞു, അന്നെനിക്ക് നോ പറയാൻ പറ്റിയില്ല’; ദുരനുഭവം പങ്കുവച്ച് ഉർഫി

‘ചിക്കി’ എന്ന ഒന്നര വയസ്സുള്ള ഗോൾഡൻ റിട്രീവർ വിഭാഗത്തിൽ പെട്ട നായയാണ് ഉടമസ്ഥന് കല്യാണത്തിന് മുമ്പ് പണി നൽകിയത്. ന്യൂയോർക്ക് സ്വദേശികളായ ഡൊണാറ്റോ ഫ്രാറ്ററോളിയും മഗ്ദ മസ്‌രിയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 31ന് ഇറ്റലിയിൽ വച്ച് നടത്താനാണ് തീരുമാനിച്ചത്. വിവാഹത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വളർത്തുനായ, ഡൊണാറ്റോയുടെ പാസ്പോർട്ട് നശിപ്പിച്ചത്. 

Read More: ‘ഇതെന്താ വലയോ, കൊതുക് കടിക്കാതിരിക്കാനാണോ?’; സാനിയയുടെ പുത്തൻ ലുക്കിന് ട്രോൾമഴ

കഴിഞ്ഞ ദിവസം വിവാഹത്തിന് മുമ്പുള്ള പേപ്പർ വർക്കുകൾക്ക് വേണ്ടി ഇരുവരും പുറത്തുപോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വളർത്തുനായ പാസ്പോർട്ടിന്റെ വിവിധ പേജുകൾ ചവച്ചരച്ചതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് ഇറ്റലിയിലേക്ക് എങ്ങനെ പോകുമെന്ന സങ്കടത്തിലാണ് ഡൊണാറ്റോ. ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ പാസ്പോർട്ട് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് വരൻ. വെള്ളിയാഴ്ചയാണ് വിവാഹത്തിനായി ഇറ്റലിയിലേക്ക് പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തത്. എന്നാൽ അന്ന് പോകാൻ സാധിച്ചില്ലെങ്കിലും വിവാഹത്തിന് തലേദിവസമെങ്കിലും ഇറ്റലിയിൽ എത്താൻ പറ്റണമെന്ന പ്രാർഥനയിലാണ് വരൻ. 

Content Highlights: Dog | Wedding | Passport | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS