ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ലക്ഷ്മി നന്ദന്‍. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ലളിതമായിട്ടായിരുന്നു വിവാഹം. തുളസിമാലയും സിംപിൾ സാരിയും ഉടുത്തുള്ള ചിത്രങ്ങൾ ലക്ഷ്മി പങ്കുവച്ചപ്പോഴാണ് വിവാഹം കഴിഞ്ഞെന്ന വിവരം പലരും അറിഞ്ഞത്. ചിത്രങ്ങൾ വൈറലായതോടെ ഒളിച്ചോട്ടമായിരുന്നോ, വീട്ടുകാർ പങ്കെടുത്തില്ലേ എന്നെല്ലാമായി സംശയങ്ങൾ. ഇപ്പോഴിതാ വിവാഹത്തെ പറ്റിയുള്ള വിശേഷങ്ങൾ ലക്ഷ്മി തന്നെ പങ്കുവച്ചിരിക്കുകയാണ്. 

Read More: നിങ്ങളെങ്ങനെ സുന്ദരിയായെന്ന് പ്രാർഥന, തന്റെ കല്യാണസാരിയെന്ന് പ്രിയ; പൂർണിമയുടെ ചിത്രങ്ങൾ വൈറലാകുന്നു

‘വിഷ്ണുവിനെ നേരത്തെ തന്നെ എന്റെ വിഡിയോകൾ കാണുന്ന എല്ലാവർക്കും അറിയാം. ഞാൻ പരിചയപ്പെടുത്തിയതാണ്. കല്യാണം കഴിഞ്ഞ ശേഷം പലരും മെസേജ് ചെയ്തിരുന്നു. ഞാന്‍ വാട്‌സ് ആപ്പില്‍ സജീവമല്ല. കല്യാണത്തെക്കുറിച്ച് പലരോടും പറഞ്ഞിരുന്നില്ല. വിവാഹം ലളിതമായി നടത്തുക എന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. വീടിന് അടുത്തുള്ള അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. എനിക്ക് സിംപിൾ വിവാഹമാണ് ഇഷ്ടം. എന്റെ സഹോദരിയുടെ വിവാഹത്തിന് ഞാനും അമ്മയുമാണ് ഓടി നടന്നത്. സ്വർണം എടുക്കാനും വസ്ത്രം എടുക്കാനും ഓടി ഓടി മടുത്തു. അതുകൊണ്ട് അങ്ങനെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. 

Image Credits: Instagram/justt.lekshmynandan
Image Credits: Instagram/justt.lekshmynandan

എന്റെ റിലേറ്റീവ്സൊക്കെ ഒരു ജഡ്ജ്മെന്റൽ ടൈപ്പാണ്. വിഷ്ണുവിന് ഇപ്പോൾ ജോലി ഒന്നും സെറ്റായിട്ടില്ല. അതുകൊണ്ട്  അവർ വന്നാൽ ഇതൊക്കെ ചോദിക്കും. എനിക്കും ഇപ്പോൾ സീരിയൽ ഒന്നും ഇല്ല. അതുകൊണ്ട് എന്തിനാണ് ജോലി ഇല്ലാത്തപ്പോൾ വിവാഹം ചെയ്യുന്നത് എന്നൊക്കെ ചോദിക്കും അതിനാൽ അവരെയൊന്നും അറിയിക്കണ്ട എന്നു തോന്നി. ആദ്യം രജിസ്റ്റർ മാരേജ് എന്നാണ് ചിന്തിച്ചത്. അതിന് പിന്നീട് ഒരുപാട് ഫോർമാലിറ്റി ഒക്കെ ഉണ്ടെന്ന് പറഞ്ഞു. പിന്നീടാണ് ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്’. ലക്ഷ്മി പറഞ്ഞു. 

Read More: കഴുത്തിൽ തുളസിമാല, ലളിതമായ ചടങ്ങ്; സീരിയൽ താരം ലക്ഷ്മി വിവാഹിതയായി

‘വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ എന്നെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരാളെ ആയിരക്കുമെന്നും അങ്ങനൊരാള്‍ വന്നില്ലെങ്കില്‍ വിവാഹം കഴിക്കാതെ നില്‍ക്കുമെന്നുമാണ് വീട്ടില്‍ പറഞ്ഞിരുന്നതെന്നത്. അങ്ങനെയിരിക്കെയാണ് എന്റെ സുഹൃത്തും അമ്മയുമൊക്കെ വിഷ്ണുവിന്റെ കാര്യം സൂചിപ്പിക്കുന്നത്. ഞങ്ങളുടെ വീടുകള്‍ അടുത്താണ്. ചെറുപ്പം മുതലേ അറിയാം.  മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു. അപ്പോഴാണ് എന്നെ പൂര്‍ണമായും മനസിലാക്കാന്‍ വിഷ്ണുവിന് സാധിക്കുമെന്ന് മനസിലാകുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇത്രത്തോളം മനസിലാക്കാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന മറ്റൊരാള്‍ ഇതുവരെ ജീവിതത്തില്‍ വന്നിട്ടില്ല’. ലക്ഷ്മി വിഡിയോയിൽ വ്യക്തമാക്കി.

Content Highlights: Actress Lakshmi Nandan Opens Up About her Intimate Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT