ADVERTISEMENT

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹമാണ് ഇന്ത്യയിൽ ഏറ്റവും അധികം പണം ചെലവഴിച്ച് നടത്തിയ വിവാഹം. ഏതാണ്ട് 400 കോടിയ്ക്കടുത്തായിരുന്നു വിവാഹച്ചെലവ്. വിവാഹ ഒരുക്കങ്ങൾ കണ്ട് ലോകത്ത് ഇത്രയും ചെലവേറിയ ഒരു വിവാഹം നടന്നിട്ടുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടവരുമുണ്ടാവും. എന്നാൽ ഈ വിവാഹം നടക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അംബാനിയെ കടത്തിവെട്ടിക്കൊണ്ട് അതിന്റെ ഇരട്ടിയിലധികം തുക ചെലവാക്കി ഒരു ആഡംബര വിവാഹം നടന്നിട്ടുണ്ട്. ഡയാന രാജകുമാരിയുടെയും ചാൾസ് രാജാവിന്റെയും വിവാഹമായിരുന്നു അത്. കണക്കുകൾ പ്രകാരം 110 മില്യൺ ഡോളറാണ് (914 കോടി രൂപ) ഇവരുടെ വിവാഹത്തിനായി രാജകുടുംബം ചെലവഴിച്ചത്.

Read More: ഒളിച്ചോടിയതല്ല, ലളിതമായ വിവാഹമെന്നത് രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം; പങ്കെടുത്തത് 5 പേരെന്ന് ലക്ഷ്മി

28.4 ദശലക്ഷം ആളുകൾ കണ്ട ഈ വിവാഹം ബ്രിട്ടീഷ് രാജകുടുംബത്തിന് തന്നെ എന്നെന്നും ഓർമിക്കുന്ന ആഘോഷമായാണ് സജ്ജീകരിച്ചത്. 1981 ജൂലൈ 29ന് നടന്ന വിവാഹത്തിൽ ഡയാന രാജകുമാരി ധരിച്ച വസ്ത്രമാവട്ടെ  നാലു പതിറ്റാണ്ടുകൾക്കിപ്പുറവും ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വിവാഹ വസ്ത്രമായി തുടരുന്നു. പട്ടിൽ മുത്തുകൾ തുന്നിച്ചേർത്ത് അലങ്കരിച്ച മനോഹരമായ വിവാഹ വസ്ത്രമായിരുന്നു അന്ന് ഡയാന ധരിച്ചത്. 

Image Credits: X/explore_archive
ഡയാന രാജകുമാരിയും ചാൾസ് രാജാവും, Image Credits: X/Annie Joshi

4.1 കോടിയ്ക്കടുത്താണ് ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രത്തിന്റെ വില. എന്നാൽ വിവാഹ വസ്ത്രത്തിന്റെ കാര്യത്തിൽ ഡയാനാ രാജകുമാരിയെ മറികടക്കാൻ ഇഷാ അംബാനിക്ക് സാധിച്ചിരുന്നു. വിവാഹദിനത്തിൽ ഇഷ ധരിച്ച ഗോൾഡൻ ലഹങ്കയുടെ വില 90 കോടി രൂപയാണ്. ഇതോടെ ലോകത്തെ ഏറ്റവും വിലമതിപ്പുള്ള വിവാഹ വസ്ത്രത്തിന്റെ ഉടമ എന്ന റെക്കോർഡും ഇഷാ അംബാനിക്ക് സ്വന്തമായി.

Image Credits: X/Annie Joshi
ഇഷ അംബാനിയും ആനന്ദ് പിരാമലും, Image Credits: X/Annie Joshi

വിവാഹ ചെലവിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിൽ മാത്രമല്ല ലഭിച്ച വിവാഹ സമ്മാനങ്ങളുടെ കാര്യത്തിലും ഡയാനാ രാജകുമാരിയും ചാൾസ് രാജകുമാരനും മുൻപന്തിയിൽ ആയിരുന്നു. നിശ്ചയത്തിനും വിവാഹത്തിനുമായി 3000 സമ്മാനങ്ങളാണ് ഇരുവർക്കും ലഭിച്ചത്. വിലയേറിയ വജ്രങ്ങളും സ്വർണാഭരണങ്ങളും അമൂല്യവും അപൂർവവുമായ വാച്ചുകളും  ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന ക്രോക്കറിയും എല്ലാം ഇതിൽ ഉൾപ്പെടും. 

Read More: നിങ്ങളെങ്ങനെ സുന്ദരിയായെന്ന് പ്രാർഥന, തന്റെ കല്യാണസാരിയെന്ന് പ്രിയ; പൂർണിമയുടെ ചിത്രങ്ങൾ വൈറലാകുന്നു

Image Credits: X/@Shiraz07957040
ഡയാന രാജകുമാരിയും ചാൾസ് രാജാവും, Image Credits: X/Shiraz07957040

250 കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ ലൈവ് മ്യൂസിക് ഷോ ആയിരുന്നു രാജകീയ വിവാഹത്തിന്റെ മുഖ്യ ആകർഷണം. ക്ഷണിക്കപ്പെട്ട 1400 അതിഥികളാണ് ഉണ്ടായിരുന്നത്. എന്നാൽ ലോകത്തെ ഞെട്ടിച്ച ഈ വിവാഹം നടന്ന് 15 വർഷങ്ങൾക്കിപ്പുറം ഡയാനയും ചാൾസും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തി. തൊട്ടടുത്ത വർഷമുണ്ടായ വാഹനാപകടത്തിൽ ഡയാനാ രാജകുമാരി കൊല്ലപ്പെടുകയായിരുന്നു.

Content Highlights: World's most expensive wedding cost Rs 914 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com