ADVERTISEMENT

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹവും റിസപ്ഷനും കഴിഞ്ഞെങ്കിലും അതിസുന്ദരിയായി വിവാഹ വേദിയിലെത്തിയ മാളവികയെ പറ്റിയുള്ള ചർച്ചകൾ തുടരുകയാണ്. വിവാഹദിവസത്തിലെത്തിയ മൂന്നു ലുക്കിലും കഴിഞ്ഞ ദിവസം നടന്ന റിസപ്ഷനിലുമെല്ലാം വ്യത്യസ്ത സ്റ്റൈലിലാണ് മാളവികയെ കണ്ടത്. ഒരേ ദിവസം നടന്ന ചടങ്ങുകളിലെ മേക്കപ്പിലെ വ്യത്യസ്തയും ചർച്ചയാകുന്നുണ്ട്. സെലിബ്രറ്റി മേക്കപ്പ് ആർടിസ്റ്റ് വികാസ് വികെഎസ് ആണ് മാളവികയുടെ കല്യാണ ലുക്കുകൾക്ക് പിന്നിൽ. കല്യാണ ലുക്കിനെ പറ്റി മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് വികാസ്. 

malavika-photo3
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography

കണ്ടാല്‍ സിംപിള്‍ ലുക്കിലുള്ള മാളവിക വളരെ കുറവ് മേക്കപ്പ് മാത്രമാണ് വിവാഹത്തിന് ഉപയോഗിച്ചതെന്നാണ് പലരും കരുതിയത്. എന്നാൽ അതങ്ങനെയല്ലെന്ന് പറയുകയാണ് വികാസ്. ‘സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയ്ക്ക് ചെയ്തത്. ഇപ്പോഴത്തെ പുതിയ ട്രെൻഡാണിത്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണുപോലെയാണ് ചെയ്യുന്നത്. സ്കിന്നുമായി ഏറ്റവും നന്നായി യോജിച്ച് പോകുന്ന രീതിയായിരുന്നു. 

malavika-marriage
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography

മാളവികയ്ക്ക് വെഡ്ഡിങ് ലുക്ക് ട്രഡീഷണലാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യമായ പ്ലാനുമായാണ് മാളവിക എത്തിയത്. മടിസാരിയാണ് വിവാഹത്തിന് സ്റ്റൈൽ ചെയ്തത്. സാധാരണഗതിയിൽ മടിസാരിക്ക് ഹെവിയായി തമിഴ് സ്റ്റൈലിലുള്ള ഹെയറെല്ലാമാണ് ചെയ്യാറുള്ളത്. എന്നാൽ ആ തരത്തിലേക്ക് പേയിരുന്നില്ല. മടിസാരിയാണെങ്കിലും അവളുടെ തന്നെ ഹെയര്‍ ബ്രീഡ് ചെയ്ത് എടുത്താണ് സ്റ്റൈൽ ചെയ്തത്. ഒരു ഹെവിനെസ് ഫീൽ ചെയ്യാതിരിക്കാൻ ശ്രമിച്ചു. ലിപ്സ്റ്റിക്ക് ഷേഡെല്ലാം വളരെ മിനിമലായിരുന്നു. പരമ്പരാഗത രീതിയിൽ മടിസാരി ഉടുത്താൽ വളരെ ബൾക്കായി ഇരിക്കും. എന്നാൽ ഒരു സെലിബ്രറ്റി വെഡ്ഡിങ് ആയതുകൊണ്ട് ബൾക്കിയായി തോന്നാൻ പാടില്ലെന്ന് തോന്നിയിരുന്നു. അതുകൊണ്ട് മടിസാരി വളരെ ഒതുക്കിയാണ് ഉടുപ്പിച്ചത്. ബിൻസിയാണ് അത് സെറ്റ് ചെയ്തത്. 

malavika-photo4
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography

മാളവികയുടെ എല്ലാ ലുക്കും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ അവരുടെ വീട്ടിൽ എത്തി ലുക്കുകളെ പറ്റി സംസാരിച്ചിരുന്നു. വീട്ടിൽ വച്ച് തന്നെ മേക്കപ്പും ഹെയർസ്റ്റൈലുമെല്ലാം നേരത്തെ ചെയ്തു നോക്കി. അന്നുതന്നെ കുടുംബത്തിലെ എല്ലാവര്‍ക്കും ലുക്ക് ഒരുപാട് ഇഷ്ടപെട്ടിരുന്നു. അതുകണ്ടിട്ട് അസാധ്യമായിട്ടുണ്ടെന്നാണ് ജയറാം ചേട്ടൻ പറഞ്ഞത്. വിവാഹദിവസവും അതുതന്നെയാണ് ചേട്ടൻ പറഞ്ഞത്. വിവാഹ വേദിയിൽ ഫോട്ടോയെടുക്കാനായി എത്തിയപ്പോഴും ചേട്ടൻ അത് ആവർത്തിച്ചു. അതു ഒരുപാട് സന്തോഷമായി’. വികാസ് പറഞ്ഞു. വിവാഹ ദിനത്തിലെ മാളവികയുടെ  ലുക്കുകളാണ് വികാസ് ചെയ്തത്. 

malavika-photo8
വികാസ് മാളവികയ്ക്കൊപ്പം, Image Credits: Instagram/vikas.vks.makeupartist

കഴിഞ്ഞ ദിവസം നടന്ന റിസപ്ഷനിൽ രാജകുമാരിയെ പോലെയാണ് മാളവിക എത്തിയത്. നീല നിറത്തിലുള്ള ലഹങ്കയാണ് സ്റ്റൈൽ ചെയ്തത്. ഹെവി ലുക്ക് ലെഹങ്കയിൽ നിറയെ ഗോൾഡൻ വർക്കുകൾ നൽകിയിട്ടുണ്ട്. ദുപ്പട്ടയിലും അതേ പാറ്റേണിലുള്ള ഡിസൈൻ നൽകി. ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈലാണ് ഫോളോ ചെയ്തത്. ഹെവി ചോക്കറും വെള്ള ലെയെർഡ് മാലയും മാളവികയെ കൂടുതൽ സുന്ദരിയാക്കി. സിംപിള്‍ മേക്കപ്പ് തന്നെയാണ് ഫോളോ ചെയ്തത്. 

malavika-photo7
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography
malavika-photo7
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography

ഷെർവാണിയായിരുന്നു നവനീത് ധരിച്ചത്. മാളവികയുടെ ലഹങ്കയുടെ ഡിസൈനോട് മാച്ച് ചെയ്യുന്ന തരത്തിലാണ് നവനീതിന്റെ വസ്ത്രത്തിലും ഡിസൈൻ നൽകിയത്.  

malavika-photo6
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography
malavika-photo6
മാളവികയും നവനീതും, Image Credits: Instagram/_whiteline_photography
English Summary:

Jayaram and Parvathy's Daughter Malavika Stuns in Skin-Visible Makeup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com