പുരുഷന്മാർ സ്വാര്‍ഥർ; ഭർത്താവിനോ കാമുകനോ സ്ത്രീയെ സഹായിക്കാനാകില്ല: നേഹ റോസ്
Mail This Article
ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നടിയും മോഡലുമായ നേഹ റോസ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് നേഹ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നേഹയുടെ മറുപടി.
സ്ത്രീകളുടെ ജീവിത വിജയം അവരുടെ കൈകളിലാണെന്നും ഭർത്താവിനോ കാമുകനോ അവളെ സഹായിക്കാൻ കഴിയില്ലെന്നും നേഹ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘വിവാഹം കഴിക്കാൻ എന്നോട് പറയുന്നവരോട്, പുരുഷനുണ്ടെങ്കിൽ മാത്രമേ ജീവിക്കാനാകൂ എന്ന് സ്ത്രീകള്‍ക്ക് ഉപദേശങ്ങൾ ലഭിക്കും. എന്നാൽ സ്ത്രീകൾക്ക് ജീവിക്കാൻ അവർ ഒറ്റയ്ക്കു മതി എന്നതാണ് യാഥാർഥ്യം. അവരുടെ വിജയത്തിന്റെ ഉത്തരവാദികൾ അവർ തന്നെയാണ്. ജീവിത വിജയത്തെ ഉന്നംവയ്ക്കുമ്പോൾ നമുക്ക് സ്വാതന്ത്ര്യം അനിവാര്യമാണ്. ആൺസുഹൃത്തിനോ ഭർത്താവിനോ സ്ത്രീയെ സഹായിക്കാൻ കഴിയില്ല. കാരണം പുരുഷന്മാർ സ്വാർഥരാണ്.’– നേഹ സമൂഹമാധ്യമത്തിൽ കുറിച്ചു.
നേരത്തേയും മറ്റൊരു താരത്തിന്റെ പേര് ചേർത്ത് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് നേഹ മറുപടി നൽകിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെ കുറിച്ച് അറിവില്ലെന്നുമായിരുന്നു നേഹ മറുപടി നൽകിയത്.