ADVERTISEMENT

ഹമാസിന്റെ സൈബർ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം. സൈബർ ആക്രമണം നടന്ന് നിമിഷ നേരത്തിനുള്ളിലാണ് ഗാസയിലെ ഹമാസിന്റെ ഡിജിറ്റൽ കേന്ദ്രങ്ങളും കെട്ടിടങ്ങളും ഇസ്രയേൽ വ്യോമസേന മിസൈലുകളും ബോംബുകളും ഉപയോഗിച്ച് തകർത്തത്. ആധുനിക ലോകത്ത് ആദ്യമായാണ് സൈബർ ആക്രമണത്തിനെതിരെ നിമിഷ നേരത്തിനുളളിൽ വ്യോമാക്രമണത്തിലൂടെ (ഫിസിക്കൽ ആക്രമണം) ഒരു രാജ്യം പ്രതികരിക്കുന്നത്.

 

ദിവസങ്ങൾക്ക് മുൻപാണ് ഗാസ വീണ്ടും ദുരന്തഭൂമിയായി മാറിയത്. ഹമാസ് 600 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനു തിരിച്ചടിയായി ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു ഗാസയിലെ കെട്ടിടങ്ങളിലിരുന്ന് ഇസ്രയേലിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം നടത്തിയ നെറ്റ്‌വർക്കും ലൊക്കേഷനും കൃത്യമായി മനസ്സിലാക്കിയ  ഇസ്രയേൽ സേന നിമിഷ നേരത്തിനുള്ളിൽ തന്നെ വ്യോമാക്രമണം നടത്തി ആ പ്രദേശത്തെ കെട്ടിടങ്ങളും ഡിജിറ്റൽ നെറ്റ്‌വർക്കുകളും തകർക്കുകയായിരുന്നു.

 

ഹമാസിന്റെ സൈബർ ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നതിന്റെ വിഡിയോയും ഇസ്രയേൽ പുറത്തുവിട്ടിരുന്നു. സൈബർ ആക്രമണത്തിനെതിരെ സൈനികാക്രമണം ഇതു ആദ്യമായാണ് നടക്കുന്നത്. 2015 ൽ അമേരിക്കയും സമാനമായ ആക്രമണം ഡ്രോൺ ഉപയോഗിച്ച് നടത്തിയിരുന്നു. 2015 ൽ ഐഎസ്ഐഎൽ ഹാക്കര്‍ ഗ്രൂപ്പ് ഇൻ ചാർജ് ജുനൈദ് ഹുസൈനെ വധിക്കാനായിരുന്നു അമേരിക്കയുടെ ഡ്രോൺ ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT