ADVERTISEMENT

ഇസ്രയേൽ നിര്‍മിത വ്യോമപ്രതിരോധ സംവിധാനം അയൺ ഡോം അമേരിക്കൻ സൈന്യവും പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. അയൺ ഡോമിന്റെ ആദ്യ പരീക്ഷണം നടത്തിയതായി യുഎസ് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചെന്ന് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷണത്തിനിടെ യുഎസ് സൈനികർ ഡ്രോണുകൾ ഉൾപ്പെടെയുള്ള ടാർഗെറ്റുകൾ അയൺ ഡോം ഉപയോഗിച്ച് വെടിവച്ചിട്ടു. മിസൈലുകളെ പ്രതിരോധിക്കുന്നതിനായി ആദ്യം രൂപകൽപ്പന ചെയ്തിരുന്ന അയൺ ഡോം പിന്നീട് നവീകരിച്ച് മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ, ക്രൂസ് മിസൈലുകൾ എന്നിവ വെടിവയ്ക്കാൻ കൂടി ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

2019 ലെ കരാർ പ്രകാരം ഇസ്രയേൽ രണ്ട് അയൺ ഡോം ബാറ്ററികളാണ് അമേരിക്കയ്ക്ക് വിറ്റത്. ആദ്യത്തേത് 2020 അവസാനത്തിലും രണ്ടാമത്തേത് 2021 ജനുവരിയിലും വിതരണം ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സംവിധാനത്തെ യുഎസ് വ്യോമസേനയുടെ ഭാഗമാക്കാനുള്ള അടിയന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്.

ജൂണിലാണ് പരീക്ഷണങ്ങൾ നടത്തിയത്. അയൺ ഡോമിന്റെ ഇസ്രയേലി നിർമാതാക്കളായ റാഫേൽ, ഐഎഐ എൽറ്റ, എംപ്രെസ്റ്റ് ഡിഫൻസ് കോൺട്രാക്ടർമാർ എന്നിവർ പരീക്ഷണത്തിൽ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു.

 

English Summary: American troops conducted first test of Iron Dome in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com