ADVERTISEMENT

ബ‍െംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ നിരവധി പോർ വിമാനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും അതുക്കും മേലെ ശ്രദ്ധ നേടിയത് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ (യുഎവി) തപസിന്റെ (TAPAS) പ്രകടനമാണ്. പോര്‍വിമാനങ്ങള്‍ പറക്കുമ്പോള്‍ അതിനും മുകളിലായി പറന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് തല്‍സമയം കാണിച്ചാണ് തപസ് ഞെട്ടിച്ചത്. 12,000 അടി ഉയരത്തിലൂടെ പറന്നുകൊണ്ടാണ് തപസ് ഉയര്‍ന്ന വ്യക്തതയിലുളള തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

 

തപസ് ചിത്രീകരിച്ച ദൃശ്യങ്ങളുടെ വ്യക്തത വലിയ തോതില്‍ എയ്‌റോ ഇന്ത്യ ഷോയില്‍ തന്നെ ചര്‍ച്ചയായിരുന്നു. 12,000 അടി ഉയരത്തില്‍ നിന്നും പറന്നു കൊണ്ട് തപസ് ചിത്രീകരിച്ച വിഡിയോയില്‍ റോഡിലെ വരകള്‍ പോലും വ്യക്തമായി കാണാനുണ്ടായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള വിഡിയോക്കൊപ്പം കൂടുതല്‍ സമയം പറക്കാനും മറ്റുമുള്ള ശേഷിയും പ്രകടമാക്കിയ തപസിനെ പോലെ തന്നെ ഇന്ത്യയുടെ മറ്റൊരു യുഎവിയാണ് ആര്‍ച്ചര്‍. ഈ രണ്ട് യുഎവികള്‍ ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് തന്നെ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. 

 

ഇന്ത്യയുടെ ഐഎസ്ടിഎആർ (Intelligence, Surveillance, Target Acquisition, Tracking, and Reconnaissance) ആവശ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഡിആര്‍ഡിഒ തപസിനെ അവതരിപ്പിച്ചിരിക്കുന്നത്. 28,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന തപസിന് നിര്‍ത്താതെ 18 മണിക്കൂര്‍ വരെ പറടക്കാനും ശേഷിയുണ്ട്. തപസിന് സ്വയം നിയന്ത്രിക്കാനും അല്ലെങ്കില്‍ വിദൂര നിയന്ത്രണ സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില്‍ നിന്നും നിയന്ത്രിക്കാനും സാധിക്കും. 

 

യുഎവിക്ക് വേണ്ട എല്ലാത്തരത്തിലുമുള്ള ആധുനിക പ്രതിരോധ ഉപകരണങ്ങളും തപസിലുണ്ടെന്നാണ് ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഡിജി ഡോ. ടെസി തോമസ് പറയുന്നത്. പറക്കുന്നതിനിടെ പോര്‍വിമാനങ്ങളോ മറ്റോ അടുത്തെത്തിയാല്‍ അത് ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും തപസിലുണ്ട്. 

 

തപസിൽ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള യുഎവിയാണ് ആര്‍ച്ചര്‍. ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ആര്‍ച്ചറിന്. 30000 അടി ഉയരത്തില്‍ വരെ ആര്‍ച്ചറിനെ പറത്താനാണ് ഡിആര്‍ഡിഒയുടെ ശ്രമം. നിലവില്‍ ഇസ്രയേലി സാങ്കേതികവിദ്യയെയാണ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യ ആശ്രയിക്കുന്നത്. ഇസ്രയേലില്‍ നിന്നും ഹെറോണ്‍, സെര്‍ച്ചര്‍ II ഡ്രോണുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. തപസിന്റേയും ആര്‍ച്ചറിന്റേയും വരവ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

 

English Summary: How TAPAS & Archer Can Be Game-Changer in Drone Warfare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT