ഹമാസിനെതിരെ അയൺ സ്റ്റിങ് പ്രയോഗിച്ചു ഇസ്രായേൽ; വിഡിയോ പുറത്തുവിട്ടു വ്യോമസേന

Mail This Article
ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ അയൺ സ്റ്റിങ് എന്ന അത്യാധുനിക മോർടാർ ബോംബ് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. ഈ സംവിധാനമുപയോഗിച്ചു എതിരാളികളെ ലക്ഷ്യം വച്ചു സ്ഫോടനം നടത്തുന്ന വിഡിയോ ഇസ്രായേൽ എയർഫോഴ്സ് പുറത്തുവിട്ടു. ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത 120 എംഎം മോർട്ടാറാണ് അയൺ സ്റ്റിങ്.
റോക്കറ്റ്, ടണൽ സംവിധാനങ്ങളെ പരാജയപ്പെടുത്തുന്ന അയൺ സ്റ്റിങിനെ ഗെയിം ചേഞ്ചർ എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇസ്രായേൽ വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എതിരാളികളെ മാത്രം ലക്ഷ്യം വയ്ക്കുകയും സാധാരണക്കാർ മരിക്കുന്നതു ഒഴിവാക്കാനാകുമെന്നുമാണ് ഇസ്രായേലിന്റെ വാദം.
അതേസമയം ഗാസയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് ഞായറാഴ്ച അറിയിച്ചു. ആകെ മരണം 4741 ആയി.