ADVERTISEMENT

അതീവ തീവ്രതയുള്ള ഒരു ആണവബോംബ് നിർമിക്കാൻ യുഎസ്. ബി61 എന്ന ശക്തമായ ആണവബോംബ് വകഭേദമാണ് യുഎസ് നിർമിക്കുന്നത്. ഗ്രാവിറ്റി ബോംബ് എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്ന ഈ ബോംബ് വികസനത്തിലാണെന്നും യുഎസ് അറിയിച്ചു. 360 കിലോ ടണാണ് ബോംബിന്‌റെ ശേഷി. വിമാനങ്ങളിൽ നിന്ന് താഴേക്കിട്ട ശേഷം ഗുരുത്വാകർഷണത്തിൽ നയിക്കപ്പെട്ട് ഭൂമിയിൽ വീഴുന്ന ബോംബുകളാണ് ഗ്രാവിറ്റി ബോംബുകൾ. ഫ്രീഫോൾ ബോംബെന്നും ഇവ അറിയപ്പെടുന്നു.

bomb-nasa-1 - 1

ചൈന, റഷ്യ എന്നീ ആണവശക്തികളിൽ നിന്നു യുഎസ് നേരിടുന്ന മത്സരമാണ് ഇത്തരമൊരു ബോംബ് നിർമിക്കുന്നതിലേക്കു യുഎസിനെ നയിക്കുന്നത്. ബി61-12 വരെ പേരുകളിൽ നേരത്തെ യുഎസ് ബോംബ് വികസിപ്പിച്ചിരുന്നു. ബി61 13 എന്നാണ് പുതിയ ബോംബിന്‌റെ സാങ്കേതികമായ പേര്. അഞ്ഞൂറോളം ഗ്രാവിറ്റി ബോംബുകൾ യുഎസിന്‌റെ പക്കലുണ്ട്. പുതിയ ബോംബ് ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക വർഷിച്ചതിന്‌റെ 24 മടങ്ങു കരുത്തുറ്റതാണ്. തൊട്ടുപിന്നാലെ നാഗസാക്കിയിൽ യുഎസ് ഇട്ട ബോംബിന്‌റെ 14 മടങ്ങ് കരുത്തും ഇതിനുണ്ട്.

bomb-nasa - 1
AI Concept Image By Canva

നവീനകാല സുരക്ഷ, കൃത്യത എന്നിവ പുതിയ ബോംബിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. എന്നാൽ ശക്തമായതും കൂടുതൽ മേഖലയിൽ വ്യാപിച്ചിരിക്കുന്നതുമായ സേനാവിന്യാസങ്ങളെ തകർക്കാൻ ഇതു യുഎസിനു കരുത്തു നൽകും.എന്നാൽ പുതിയ ബോംബിന്‌റെ വികസനം വഴി തങ്ങളുടെ ആയുധങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യുഎസിന്‌റെ ആയുധപ്പുരയിലുള്ള ബി61-7 ആണവബോംബുകളിൽ ചിലതു മാറ്റി പകരം ഇവ സ്ഥാപിക്കും.

യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് വഹിക്കാൻ തക്കവണ്ണമുള്ളതായിരിക്കും ബോംബ്. നിലവിൽ യുഎസിന്‌റെ പക്കലുള്ള ആണവ ബോംബുകളിൽ ഏറ്റവും കരുത്തുറ്റത് ബി83 ബോംബാണ്. തെർമോന്യുക്ലിയർ ബോംബായ ഇത് 1983ലാണ് യുഎസ് പ്രതിരോധത്തിന്‌റെ ഭാഗമായത്. 2011ൽ ബി53 എന്ന ബോംബ് പിൻവലിച്ചതു മുതലാണ് യുഎസിന്‌റെ ഏറ്റവും കരുത്തുറ്റ ബോംബായി ഇതു മാറിയത്. 1.2 മെഗാടൺ ടിഎൻടി ശക്തിയാണ് ഈ വമ്പൻ ബോംബിന്‌റെ സ്‌ഫോടനശേഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT