ADVERTISEMENT

കശ്മീരിലെ ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ പാക്ക് ഭീകരർക്ക് പരിശീലനം നൽകിയതായി മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് റിട്ടയേർഡ് ജനറൽ പർവേസ് മുഷറഫ് സമ്മതിച്ചു. ഒസാമ ബിൻ ലാദൻ, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ തീവ്രവാദികൾ പാക്കിസ്ഥാൻ വീരന്മാരായിരുന്നുവെന്നും മുഷാറഫ് പറഞ്ഞു.

 

പാക്കിസ്ഥാൻ രാഷ്ട്രീയക്കാരനായ ഫർഹത്തുല്ല ബാബർ ബുധനാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു അഭിമുഖ ക്ലിപ്പിൽ മുഷാറഫ് പറയുന്നത് ഇങ്ങനെയാണ്– ‘1979 ൽ പാക്കിസ്ഥാനു പ്രയോജനപ്പെടുത്തുന്നതിനും സോവിയറ്റിനെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനുമായി ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ മതപരമായ തീവ്രവാദം അവതരിപ്പിച്ചിരുന്നു. ലോകത്തെല്ലായിടത്തു നിന്നുമുള്ള മുജാഹിദ്ദീൻ പ്രവർത്തകരെ ഞങ്ങൾ കൊണ്ടുവന്നു, അവരെ ഞങ്ങൾ പരിശീലിപ്പിച്ചു, ആയുധങ്ങൾ നൽകി. അവർ ഞങ്ങളുടെ നായകന്മാരായിരുന്നു. ഹഖാനി ഞങ്ങളുടെ നായകനായിരുന്നു. ഒസാമ ബിൻ ലാദൻ ഞങ്ങളുടെ നായകനായിരുന്നു. അപ്പോൾ പരിസ്ഥിതി വ്യത്യസ്തമായിരുന്നു, പക്ഷേ ഇപ്പോൾ അത് വ്യത്യസ്തമാണ്. വീരന്മാർ വില്ലന്മാരായി മാറിയിരിക്കുന്നു’. ഇതായിരുന്നു മുഷാറഫിന്റെ വാക്കുകൾ.

 

കശ്മീരിലെ അശാന്തിയെക്കുറിച്ച് സംസാരിക്കുമ്പോൾ മുഷാറഫ് പറഞ്ഞത് ഇങ്ങനെ, ‘പാക്കിസ്ഥാനിലെത്തിയ കശ്മീരികൾക്ക് ഇവിടെ ഹീറോകളെ പോലെയാണ് സ്വീകരണം നൽകിയത്. ഞങ്ങൾ അവരെ പരിശീലിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അവരെ ഇന്ത്യൻ സൈന്യവുമായി യുദ്ധം ചെയ്യുന്ന മുജാഹിദ്ദീനായി ഞങ്ങൾ കണക്കാക്കി. ലഷ്കർ ഇ ത്വയ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകൾ ഈ കാലഘട്ടത്തിൽ ഉയർന്നു. അവർ ഞങ്ങളുടെ വീരന്മാരായിരുന്നു’.

 

മുഷാറഫിന്റെ വെളിപ്പെടുത്തൽ കശ്മീരിൽ യാതൊരു ഇടപെടലും ഇല്ലെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാൻ മേഖലയിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടാൻ തീവ്രവാദികളെ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ്. അയൽരാജ്യങ്ങളിൽ ഭീകരത നടത്താൻ പാക്കിസ്ഥാൻ മണ്ണ് ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആവർത്തിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര സമൂഹം ഇസ്‌ലാമാബാദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Kashmiris were trained in Pakistan to fight against Indian Army : Musharraf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT