ADVERTISEMENT

സിറിയൻ നഗരമായ ദമാസ്കസിന് മുകളിൽ ഇസ്രയേലി പോർവിമാനങ്ങൾ തീമഴ പെയ്യിച്ചു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഇസ്രയേൽ പോർവിമാനങ്ങൾ ദമാസ്കസിൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ വിഡിയോയും ചിത്രങ്ങളും രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തെക്കൻ ദമാസ്‌കസിന് മുകളിലൂടെ നിരവധി മിസൈലുകൾ പോകുന്നത് കാണാമായിരുന്നു എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഇവയിൽ മിക്ക മിസൈലുകളും സിറിയൻ പ്രതിരോധ സംവിധാനം നശിപ്പിക്കുകയും ചെയ്തു.

 

ഒരു സിറിയൻ സൈനിക വക്താവിന്റെ റിപ്പോർട്ട് പ്രകാരം പോർവിമാനങ്ങളിൽ നിന്നാണ് മിസൈൽ പ്രയോഗം നടന്നതെന്നാണ് അറിയുന്നത്. ഇസ്രയേലിന്റെ അധീനതയിലുള്ള പ്രദേശത്തു നിന്നാണ് യുദ്ധവിമാനങ്ങൾ ദമാസ്കസിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. മിക്ക മിസൈലുകളും സിറിയയുടെ റഷ്യൻ നിർമിത പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ട്.

 

ആക്രമണത്തിന് ശേഷമുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. സിറിയൻ മാധ്യമപ്രവർത്തകൻ മജീദ് ഫഹദ് പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ തെക്കൻ ദമാസ്‌കസിലെ കെട്ടിടത്തിൽ തീ പടർന്നതായി കാണാം. ഇതോടൊപ്പം സ്‌ഫോടനങ്ങളുടെ വലിയ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാനാകുന്നുണ്ട്.

 

സിറിയൻ വ്യോമ പ്രതിരോധത്തിന്റെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിലേക്കുള്ള മിക്ക മിസൈലുകളും നിലത്തു പതിക്കുന്നതിനു മുന്‍പെ തകർത്തുവെന്നാണ് സേന വൃത്തങ്ങൾ അറിയിച്ചത്. സിറിയൻ സൈന്യത്തിൽ ആളപായമുണ്ടോയെന്ന് അറിയില്ല. എന്നാൽ‌ ദമാസ്കസിന് തെക്ക് പടിഞ്ഞാറ് സാസ പട്ടണത്തിന് സമീപമുള്ള ഒരു വീട് ഉൾപ്പെടെ കുറഞ്ഞത് രണ്ട് കെട്ടിടങ്ങളെങ്കിലും തകർന്നതായി പറയപ്പെടുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ്, മറ്റ് തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പതിവായി സിറിയൻ പ്രദേശത്ത് മിസൈൽ ആക്രമണം നടത്തുന്നുണ്ട്.

English Summary : Israeli warplanes strike Damascus, air defenses destroy ‘most’ of hostile missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT