ADVERTISEMENT

ലോകത്തിലെ ഏറ്റവും അപകടകരമായ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി ഇസ്രയേലിന്റെ മൊസാദിനെ കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ വീണ്ടും തെളിയിച്ചു. ആഴ്ചകൾക്ക് മുൻപ് ഇറാനിൽ പ്രവേശിച്ച് അൽഖായിദ നമ്പർ 2 നേതാവ് അബു മുഹമ്മദ് അൽ മാസ്‌രിയെയും മകൾ മറിയത്തെയും കൊലപ്പെടുത്തി. മറിയം ഉസാമ ബിൻ ലാദന്റെ മരുമകളായിരുന്നു. വിധവയായതിനു ശേഷം അൽഖായിദയെ നയിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അവരും പരിശീലനം നടത്തുന്നുണ്ട്.

 

അൽഖായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ (അബു മുഹമ്മദ് അൽ മസ്‍രി). ഇവരെ യുഎസിന്റെ നിർദേശപ്രകാരമാണ് ഇസ്രയേൽ ചാരന്മാർ വധിച്ചത്. ഇറാനിൽ ഒളിവിൽ കഴിയുകയായിരുന്ന ഭീകരനെ കഴിഞ്ഞ ഓഗസ്റ്റ് 7ന് ആണ് ടെഹ്റാൻ നഗരപ്രാന്തത്തിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊന്നത്.

1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തിയതിനു പിന്നിൽ അൽ മസ്‍രിയാണ്. ‌ഈജിപ്ത് സ്വദേശിയായ ഇയാൾ അൽ ഖായിദയുടെ ഇപ്പോഴത്തെ തലവൻ അയ്മാൻ അൽ സവാഹിരിയുടെ വലംകയ്യായിരുന്നു.

 

അബു മുഹമ്മദും മകൾ മറിയവും ഇറാനിൽ ഒളിച്ചിരിക്കുന്നതായി ബ്രിട്ടിഷ് ഡെയ്‌ലി മെയിൽ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം, മൊസാദ് സ്ട്രൈക്ക് ടീം ഓഗസ്റ്റ് 7 ന് അവരുടെ ശത്രുരാജ്യമായ ഇറാനിലേക്ക് ചരിത്ര രഹസ്യാന്വേഷണ ദൗത്യം നടത്തുകയായിരുന്നു. അമേരിക്കയിലെ ട്രംപ് ഭരണകൂടം ടെഹ്‌റാനിൽ സമ്മർദ്ദം വർധിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് മൊസാദ് ഈ ദൗത്യം നിർവഹിച്ചതെന്നതും ശ്രദ്ധേയമാണ്.

 

അബു മുഹമ്മദിനെ മകളോടൊപ്പം ടെഹ്‌റാനിൽ രഹസ്യമായി കൊലപ്പെടുത്തി എന്നാണ് നാല് മുൻ അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. അബു മുഹമ്മദിനെ എവിടെ കണ്ടെത്താമെന്ന് അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നു. ഇതിനുശേഷം, ഉയർന്ന പരിശീലനം നേടിയ മൊസാദ് ഡിറ്റക്ടീവുകൾ സംഭവത്തിന് നേതൃത്വം നൽകി. ഇതോടെ 22 വർഷത്തെ അൽഖായിദ തീവ്രവാദികളോടുള്ള പ്രതികാരമാണ് അമേരിക്ക പൂർത്തിയാക്കിയത്. 1998 ൽ കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികൾക്കെതിരായ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരായിരുന്നു ഇവർ.

 

അന്നത്തെ അൽഖായിദ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ അബു മുഹമ്മദായിരുന്നു. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ അബു മുഹമ്മദിനെ കണ്ടെത്തുന്നവർക്ക് 1 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

 

മൊസാദിന്റെ വധിക്കൽ ദൗത്യം നടത്തിയത് രാത്രി ഒൻപതിനായിരുന്നു. ഓഗസ്റ്റ് 7 ന് ആയുധധാരികളായ രണ്ടുപേർ കാർ നിർത്തി അബു മുഹമ്മദിനെയും മകളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം ആരും അറിയാതിരിക്കാൻ മൊസാദ് ആക്രമണകാരികൾ സൈലൻസറുകൾ ഘടിപ്പിച്ച റൈഫിളുകളാണ് ഉപയോഗിച്ചത്.

 

ഇറാനിൽ പ്രവേശിച്ച് മൊസാദ് കിഡോൺ സ്‌ട്രൈക്ക് ടീമിന് ഈ അപകടകരമായ ദൗത്യം നടത്താൻ കഴിഞ്ഞതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞു. നിരവധി രഹസ്യ ദൗത്യങ്ങൾ നടത്തി പ്രധാന തീവ്രവാദികളെ കൊല്ലാൻ കിഡോണിന് കഴിഞ്ഞിട്ടുണ്ട്. എബ്രായ ഭാഷയിലെ കിഡോൺ എന്നാൽ ‘കുന്തമുന’ എന്നാണ്. മറിയവും ഈ ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നു എന്ന് അധികൃതർ പറഞ്ഞു. അൽഖായിദയെ നയിക്കാൻ അബു മുഹമ്മദ് മറിയത്തെ പരിശീലിപ്പിക്കുകയായിരുന്നു എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. നിരവധി ആക്രമണങ്ങളുടെ ആസൂത്രണത്തിലും മറിയം പങ്കാളിയായിരുന്നു.

 

English Sumamry: Al Qaida’s number two ‘assassinated by Israel’s elite Mossad agents at the request of US over 1998 embassy attacks’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT