ADVERTISEMENT

1988 ലെ ലോക്കർബി ബോംബാക്രമണത്തിന് പിന്നിൽ ലിബിയയല്ല ഇറാനാണെന്ന് മുൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഏജന്റ് അവകാശപ്പെട്ടു. അന്നത്തെ വിമാന ദുരന്തത്തിൽ 270 പേർ കൊല്ലപ്പെട്ടിരുന്നു. 1988 ഡിസംബർ 21 ന് സ്കോട്ട്‌ലൻഡിലെ ലോക്കർബിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പാൻ ആം ഫ്ലൈറ്റ് 103 തകർന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിമാന ബോംബാക്രമണമായിരുന്നു ഇത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലിബിയ ഏറ്റെടുക്കുകയായിരുന്നു.

 

ബോംബാക്രമണത്തിന് ലിബിയ ഉത്തരവാദിയാണെന്ന് ഞാനും മറ്റ് നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വിശ്വസിക്കുന്നില്ലെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയും. യഥാർഥ തെളിവുകൾ വ്യക്തമായി കാണിക്കുന്നതുപോലെ ഇറാൻ ഈ ഭീകരാക്രമണത്തിന്റെ യഥാർഥ കുറ്റവാളിയാണ്, അവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരണമെന്നാണ് മുൻ സിഐഎ ഏജന്റ് ജോൺ ഹോൾട്ട് ആവശ്യപ്പെടുന്നത്.

 

ഇത് സംബന്ധിച്ച കേസിൽ ഇറാനിൽ നിന്ന് കുറ്റം തിരിച്ചുവിട്ട യുഎസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവെച്ചതായും അദ്ദേഹം ആരോപിച്ചു. രണ്ടാഴ്ച മുൻപ്, യുഎസ് അറ്റോർണി ജനറൽ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുൻപ്, 1992 ൽ എജിയും കേസിന്റെ അന്വേഷണത്തിനും കുറ്റപത്രത്തിനും മേൽനോട്ടം വഹിച്ച വില്യം ബാർ, ബോംബ് നിർമിച്ചതിന് മസൂദ് എന്ന ലിബിയൻകാരനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. കുറ്റാരോപണം ഉന്നയിക്കുന്നതിന് വേണ്ടിയാണ് ബാറും നീതിന്യായ വകുപ്പും ഈ പുതിയ കുറ്റപത്രം തയാറാക്കിയതെന്നും ഞാൻ വിശ്വസിക്കുന്നു എന്നും ഹോൾട്ട് പറഞ്ഞു.

 

സ്‌കോട്ട്‌ലന്‍ഡിലെ ലോക്കര്‍ബിക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം പൊട്ടിത്തെറിച്ച് 190 അമേരിക്കന്‍ പൗരന്മാരടക്കം 270 പേര്‍ കൊല്ലപ്പെട്ട ദുരന്തം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ഭീകരമായ വ്യോമാക്രമണമായാണ് കണക്കാക്കപ്പെടുന്നത്. മുന്‍ ലിബിയന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകനാണ് മസൂദ് എന്ന് യുഎസ് അവകാശപ്പെടുന്നത്. അന്തരിച്ച ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ആക്രമണം നടത്തിയതെന്നും ആരോപിക്കുന്നു. മസൂദിനെ യുഎസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും വില്യം ബാര്‍ പറഞ്ഞിരുന്നു.

 

ബോംബാക്രമണത്തിന് പിന്നിൽ ലിബിയ ഇല്ലെന്ന് എനിക്കറിയാം. കാരണം ഈ കേസിൽ യുഎസ് സർക്കാരിന്റെ ഭാഗത്തു നിൽക്കുന്ന അബ്ദുൽ മജീദ് ജിയാക്ക എന്ന ലിബിയൻ ഏജന്റിനെ ദീർഘകാലമായി കൈകാര്യം ചെയ്തയാളാണ് ഞാൻ. ഇതിനു പിന്നിൽ ലിബിയക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ മജീദ് അറിയുമെന്നും ഹോൾട്ട് പറഞ്ഞു. എന്നാൽ, ഇറാനാണ് ഈ ആക്രമണത്തിനു പിന്നിലെന്ന കാര്യം അമേരിക്ക മറച്ചുവെക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണത്തിൽ നിന്നു മനസ്സിലാകുന്നത്. നേരത്തെ ഇറാന്റെ വിമാനം അമേരിക്കൻ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിനു പകരം വീട്ടാനാണ് യുഎസിന്റെ യാത്രാ വിമാനം ബോംബ് വച്ച് തകർത്തെന്നും ചിലർ റിപ്പോർട്ട് നൽകിയിരുന്നു. ഇറാന്റെ വിമാനം യുഎസ് മിസൈലിട്ട് തകർത്ത് 1988 ജൂലൈ മൂന്നിനാണ്. മാസങ്ങൾക്ക് ശേഷമാണ് യുഎസ് വിമാനവും ബോംബിട്ട് തകർത്തത്.

 

യഥാർഥ വസ്തുതകൾ മനസ്സിലാക്കുന്നതിനുപകരം മുൻ‌കൂട്ടി നിശ്ചയിച്ച ഫലത്തിന് അനുയോജ്യമായ രീതിയിൽ ഇന്റലിജൻസ് റിപ്പോർട്ടിങ് അലങ്കരിക്കാനുള്ള പതിവ് സി‌ഐ‌എ നടപടിക്രമങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്. പാൻ ആം ഫ്ലൈറ്റ് 103 ഇരകളുടെ കുടുംബങ്ങൾ ദീർഘനാളായി കഷ്ടതയനുഭവിച്ചിട്ടുണ്ട്. ഈ ഭീകരപ്രവർത്തനത്തിന്റെ യഥാർഥ കുറ്റവാളികളായ ഇറാനിയക്കാരെ നീതിപീഠത്തിലേക്ക് കൊണ്ടുവരണമെന്നും മുൻ സിഐഎ ഏജന്റ് ആവശ്യപ്പെട്ടു.

 

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നടപടിയെടുക്കാൻ ഇപ്പോഴും അവസരമുണ്ടെന്നും ഹോൾഡ് പറഞ്ഞു. ഞാൻ 40 വർഷത്തിലേറെ മിഡിൽ ഈസ്റ്റിൽ സേവനമനുഷ്ഠിച്ചു. തീവ്രവാദ ആക്രമണങ്ങളാൽ കൊല്ലപ്പെട്ട നിരവധി അമേരിക്കക്കാരെ ഞാൻ കണ്ടു, എല്ലാറ്റിനും പിന്നിൽ ഇറാനികളായിരുന്നു. പാൻ ആം 103 ബോംബാക്രമണത്തിന് ഇറാനിയൻ മതനേതൃത്വത്തെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിക്കുന്നു. ഇറാനെ വീണ്ടും ആക്രമിക്കാൻ ആവശ്യമായ ശക്തി ശേഖരിക്കുന്നതിനു മുൻപ്, ഇറാനിലെ പ്രധാന സൈനിക സൗകര്യങ്ങൾ, ഐ‌ആർ‌ജി‌സി പരിശീലന ക്യാംപുകൾ, തുറന്നതും രഹസ്യവുമായ എല്ലാ ആണവ വികസന സൈറ്റുകളും എന്നിവ ആക്രമിക്കാൻ അമേരിക്കയും ഇസ്രയേലും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

യുഎസ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണ് ഹോൾട്ട്. യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയിൽ 40 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 25 വർഷം മിഡിൽ ഈസ്റ്റിൽ സിഐഎ ഓപ്പറേഷൻ ഓഫിസറായി. 2000 ൽ ഹേഗിൽ നടന്ന ലോക്കർബി വിചാരണയിൽ യുഎസ് സർക്കാരിന്റെ പ്രധാന സാക്ഷിയായിരുന്ന അബ്ദുൽ മജിദ് ജിയാക്കയുടെ ദീർഘകാലം കൈകാര്യം ചെയ്യുന്നയാളായിരുന്നു അദ്ദേഹം.

 

English Summary: Former US Intelligence Agent Says Iran, Not Libya, behind Lockerbie Bombing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT