sections
MORE

കർഷകസമരം: പാക് ഐഎസ്‌ഐയ്ക്കും ബന്ധം! ആരാണ് പീറ്റർ ഫ്രെഡറിക്?

pak-isi
SHARE

കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ഗ്രേറ്റ തൻ‌ബെർഗിന്റെ ടൂൾകിറ്റിലെ 'റിസോഴ്‌സ് പേഴ്‌സൺ' പീറ്റർ ഫ്രീഡറിക്ക് ആരാണെന്നാണ് അന്വേഷിക്കുന്നത്. ദിഷാ രവി, നികിത, ശാന്തനു എന്നിവയ്ക്ക് ശേഷം ഗ്രേറ്റാ തൻ‌ബെർഗിന്റെ ടൂൾകിറ്റ് കേസിൽ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട പുതിയ പേരാണ് പീറ്റർ ഫ്രെഡറിക്ക്. ഇന്ത്യയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ ഫ്രെഡറിക്കും പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ടൂൾകിറ്റ് കേസിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പീറ്റർ ഫ്രെഡറിക്കും ഐഎസ്ഐയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കർഷകരുടെ പ്രതിഷേധത്തിന്റെ നിർണായക ഡേറ്റാ കൈമാറ്റങ്ങളിൽ ഫ്രെഡറിക്കിന് വലിയ പങ്കുണ്ടെന്നാണ് മാധ്യമ നിരീക്ഷകനായ ഡിസിൻഫോളാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. ടൂൾകിറ്റിൽ തൻബെർഗ് അബദ്ധത്തിലാണ് ആ പേര് ചേർത്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഖാലിസ്ഥാനി ഭജൻ സിങ് ബിന്ദറുമായി ഫ്രെഡറിക്ക് നിരവധി തവണം ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പാക് ഐഎസ്ഐയുടെ കെ 2 (കശ്മീർ-ഖാലിസ്ഥാൻ) ഗൂഢലോചനയുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇന്ത്യയെ അധിക്ഷേപിക്കാനായി തയാറാക്കിയ ടൂൾ കിറ്റ് പീറ്റർ ഫ്രെഡറിക് ആണ് എഡിറ്റ് ചെയ്ത വ്യക്തികളിലൊന്ന്. ഇദ്ദേഹത്തിന് ഐഎസ്ഐ കേന്ദ്രത്തിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. 

ട്വിറ്ററിൽ പോസ്റ്റ് ചെയ്യേണ്ട ഹാഷ്ടാഗുകളെല്ലാം മുൻകൂട്ടി തീരുമാനിച്ചിരുന്നതും ഫ്രെഡറിക് ആയിരുന്നു. പ്രത്യേക ദിവസങ്ങളിൽ പുറത്തിറക്കേണ്ട, ട്രന്റിങ്ങിൽ കൊണ്ടുവരേണ്ട ടാഗുകളും ഫ്രെഡറിക് തയാറാക്കിയിരുന്നു. ഇതില്‍ മോദി കര്‍ഷക കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നു എന്ന ടാഗ് വരെ ഉൾപ്പെടുമെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ഫാസിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രെഡറിക്ക് ഇപ്പോൾ മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുഎസ്എയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച പ്രതിഷേധക്കാരുടെ ഭാഗത്തും ഫ്രെഡറിക് ഉണ്ടായിരുന്നു. അതേസമയം, സൂം മീറ്റിംഗിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഫ്രെഡറിക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പാക് ഐ‌എസ്‌ഐയുടെ സഹായത്തോടെ ഫ്രെഡറിക്ക് ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഡിസിൻഫോളാബ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ ബിന്ദർ-പീറ്റർ പദ്ധതി നടപ്പിലാക്കാനായിരുന്നു ഇപ്പോഴത്തെ നീക്കം.

പീറ്റർ ഫ്രെഡറിക്ക് യു‌എസിൽ നിരവധി സ്ഥാപനങ്ങളും സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. 2007 ൽ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കായുള്ള ഓർഗനൈസേഷൻ (OFMI) രൂപീകരിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണ് OFMI സ്ഥാപിക്കപ്പെട്ടത്. എന്നാൽ അതിൽ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഖാലിസ്ഥാനി അജണ്ടയ്ക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമാനമായ മറ്റൊരു സംഘടനയായ സിഖ് ഇൻഫർമേഷൻ സെന്റർ (എസ്‌ഐസി) ലും പീറ്ററിന് പ്രമുഖ ഇടം ലഭിച്ചുവെന്നാണ് ദി ഡിസ്ഫോളാബ് റിപ്പോർട്ടിൽ പറയുന്നത്.

ബിന്ദർ-പീറ്റർ ഇരുവരും ആദ്യം മഹാത്മാഗാന്ധിക്കെതിരെ പോരാട്ടം ആരംഭിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട അഹിംസയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. യു‌എസിലെ ഗാന്ധിയുടെ പ്രതിമ തകർത്തത് ഇവരായിരുന്നു.

English Summary: Bhinder-Pieter plan to tarnish India’s image

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA