ADVERTISEMENT

തുടർച്ചയായ സൈബർ ആക്രമണത്തിലൂടെ ചൈനയ്ക്ക് ഇന്ത്യയിലെ സാങ്കേതിക സംവിധാനങ്ങളെ തകർക്കാൻ കഴിയും. എന്നാൽ അത്തരം ഏത് നീക്കത്തെയും നേരിടാൻ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ടെന്ന് ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. സാങ്കേതിക രംഗത്ത് ചൈനയുടെ മേധാവിത്വം ഗൗരവമായി കാണണം. സാങ്കേതികതയില്‍ ചൈന ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. ഇക്കാര്യം ഇന്ത്യ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

പാർലമെന്റിൽ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്ത്യയ്ക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ 300 ശതമാനം വർധനവ് രേഖപ്പെടുത്തി. 2019 ലെ 3,94,499 കേസുകളിൽ നിന്ന് 2020 ൽ ഇത് 11,58,208 ആയി ഉയർന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്.

 

സൈബർ പ്രതിരോധം ഉറപ്പാക്കുന്ന സംവിധാനം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. സായുധ സേനയ്ക്കുള്ളിൽ ഒരു സൈബർ ഏജൻസി സൃഷ്ടിക്കാൻ കഴിഞ്ഞു, കൂടാതെ ഓരോ സൈനിക വിഭാഗത്തിനും അതിന്റേതായ ഒരു സൈബർ ഏജൻസിയും ഉണ്ട്. ഇതിനാൽ തന്നെ ഒരു സൈബർ ആക്രമണം നേരിട്ടാലും പെട്ടെന്ന് തന്നെ പ്രതിരോധം തീർക്കാൻ കഴിയുമെന്നും റാവത്ത് പറഞ്ഞു. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

മൂന്ന് സൈനിക വിഭാഗങ്ങളുടെയും സൈബർ പ്രതിരോധ സംവിധാനങ്ങൾ സമന്വയിപ്പിക്കുക എന്നതാണ് ഇത്തരം ആക്രമണങ്ങളെ നേരിടുന്നതിനുള്ള പ്രധാന ലക്ഷ്യമെന്നും റാവത്ത് പറഞ്ഞു. കരസേനയെയും വ്യോമസേനയെയും അപേക്ഷിച്ച് നാവികസേന ഇത്തരം സാങ്കേതികവിദ്യയിൽ അൽപം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആദ്യം ചൈനയുടെ ടെക്നോളജിയെ കുറിച്ച് പഠിച്ചിരിക്കണം. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുടെ സഹായം ഇതിനായി തേടാറുണ്ടെന്നും റാവത്ത് പറഞ്ഞു.

 

English Summary: China can launch cyber attacks, India getting ready for it: Gen Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT