ADVERTISEMENT

കഴിഞ്ഞ പതിനൊന്ന് ദിവസമായി ആയിരക്കണക്കിന് മിസൈലുകളാണ് ഗാസയിൽ നിന്ന് ഇസ്രയേൽ പ്രദേശത്തേക്ക് തൊടുത്തത്. ഓരോ നിമിഷവും ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം ഈ മിസൈലുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഇത്രയൊക്കെ പ്രതിരോധ ടെക്നോളജി ഉണ്ടായിട്ടും നിരവധി മിസൈലുകളാണ് അതിർത്തി കടന്ന് വിവിധ നഗരങ്ങളിൽ വീണത്. അതായത്, ഇസ്രയേലിന്റെ അയൺ ഡോം എല്ലാ മിസൈലുകളെയും കണ്ടെത്തി തകർക്കാൻ ശ്രമിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 

‘അയൺ ഡോം ഏരിയൽ ഡിഫൻസ് സിസ്റ്റത്തിന് ഒരു ലക്ഷ്യമുണ്ട് - ഇസ്രയേലി സിവിലിയന്മാരെ ആക്രമിക്കുന്നതിനു മുൻപ് മിസൈലുകൾ വായുവിൽ വച്ച് തന്നെ തടയുക.’ ഇതായിരുന്നു ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. കുതിച്ചെത്തിയ 90 ശതമാനം മിസൈലുകളും അയൺ ഡോം തകർത്തുന്നുവെന്നും ഇസ്രയേൽ സൈന്യം പറയുന്നുണ്ട്. 

 

iron-dome-israel

എല്ലാ മിസൈലുകളെയും നേരിടാൻ അയൺ ഡോം ശ്രമിക്കുന്നില്ല. വാസ്തവത്തിൽ, ഇസ്രയേൽ സേനയുടെ ഔദ്യോഗിക ഡേറ്റ അനുസരിച്ച്, ഗാസയിൽ നിന്ന് പ്രയോഗിച്ച മിസൈലുകൾ, ഷെല്ലുകൾ, ഡ്രോണുകൾ, എന്നിവയിൽ പകുതിയിൽ താഴെ മാത്രമാണ് ഈ സിസ്റ്റം നശിപ്പിച്ചതെന്നാണ് കാണിക്കുന്നത്.

ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിൽ നിന്ന് ഏകദേശം 3,100 മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. 450 ഓളം മിസൈലുകൾ ഇസ്രയേൽ അതിർത്തി കടക്കുന്നതിൽ പരാജയപ്പെട്ട് തകർന്നുവീണു. ബാക്കിയുള്ള 2,650 മിസൈലുകളിൽ 1,210 എണ്ണം അയൺ ഡോം തടഞ്ഞുവെന്നാണ് ഡേറ്റ പറയുന്നത്.

എന്നാൽ, ഗാസയിൽ നിന്ന് വരുന്ന മിസൈലുകളുടെ എണ്ണം കണക്കിലെടുത്താണ് അയൺ ഡോം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നഗരങ്ങളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും വീഴാൻ സാധ്യതയുള്ള മിസൈലുകളെ അയൺ ഡോം നേരത്തെ തന്നെ തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുന്നത്. ജനവാസമില്ലാത്ത പ്രദേശങ്ങളിലോ കടലിലോ വീഴാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന മിസൈലുകളെ അവഗണിക്കുകയാണ്. കാരണം ഗാസയിൽ 13,000 മുതൽ 14,000 വരെ മിസൈലുകൾ വരെ ഉണ്ടായിരുന്നുവെന്നാണ് ഐഡിഎഫ് വിലയിരുത്തൽ. ഇത്രത്തോളം മിസൈലുകളെ നേരിടാൻ ഇതുമാത്രമാണ് വഴിയെന്നാണ് ഐഡിഎഫ് വക്താവ് പറഞ്ഞത്.

 

English Summary: Israel's Iron Dome doesn't chase every rocket it sees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT