ADVERTISEMENT

ചൈന വിജയകരമായി പരീക്ഷിച്ച സൂപ്പർസോണിക് മിസൈൽ പാക്കിസ്ഥാൻ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുത്ത ബ്രഹ്മോസിനേക്കാള്‍ മികച്ച ക്രൂസ് മിസൈലാണ് പാക്കിസ്ഥാൻ വാങ്ങാൻ പോകുന്നതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെലവ് കുറഞ്ഞതും കൂടുതൽ പരിധിയിൽ ആക്രമിക്കാൻ ശേഷിയുള്ളതുമാണ് ഇതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

 

പുതിയ എച്ച്ഡി–1 മിസൈൽ മറ്റ് സൂപ്പർസോണിക് മിസൈലുകളെപ്പോലെയല്ല, കാരണം ഇതിന് കുറച്ച് ഇന്ധനം മതി. ഇതിനാൽ വേഗത്തിലും കൂടുതൽ ദൂരത്തിലും പറക്കാൻ സാധിക്കുന്നു, എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുകയും ചെയ്യും. സഖ്യകക്ഷിയായ പാക്കിസ്ഥാനുമായി ചൈന തങ്ങളുടെ ഏറ്റവും വലിയ ഡ്രോൺ കരാറിൽ ഒപ്പുവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈൽ വാങ്ങുന്ന റിപ്പോർട്ടും ഗ്ലോബൽ ടൈംസ് പുറത്തുവിട്ടത്.

 

കരാർ പ്രകാരം പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരായ ചൈന 48 ഡ്രോണുകൾ വിൽക്കുമെന്നാണ് അറിയുന്നത്. എച്ച്ഡി-1 രാജ്യാന്തര ആയുധ വിപണിയിൽ വൻ മുന്നേറ്റം നടത്തിയേക്കുമെന്നാണ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെക്കുറിച്ച് ചൈനീസ് സൈനിക വിദഗ്ധൻ പറഞ്ഞത്. ദക്ഷിണ ചൈന ആസ്ഥാനമായുള്ള ഗ്വാങ്‌ഡോങ് ഹോങ്ഡ ബ്ലാസ്റ്റിങ് കമ്പനിയാണ് മിസൈൽ വികസിപ്പിച്ചെടുത്തത്.

 

നോർത്ത് ചൈനയിൽ നടത്തിയ പരീക്ഷണത്തിൽ ലോഞ്ച്, പവർ, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾ പരിശോധിച്ചുറപ്പിച്ചതായി കമ്പനിയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എച്ച്‌ഡി-1 മിസൈലിന്റെ സൂപ്പർസോണിക് ക്രൂയിസിങ് ഫ്ലൈറ്റിനുള്ള എല്ലാ പാരാമീറ്ററുകളും അവയുടെ കണക്കാക്കിയ മൂല്യങ്ങൾ കൈവരിച്ചതായും അറിയിച്ചു.

 

എച്ച്ഡി-1 ന്റെ നൂതന ഖര ഇന്ധന റാംജെറ്റിന് മറ്റു ക്രൂയിസ് മിസൈലുകളേക്കാൾ കുറഞ്ഞ ഇന്ധനം മാത്രമേ ആവശ്യമുള്ളൂ, ഭാരം കുറഞ്ഞ മിസൈലിന് വേഗത്തിലും കൂടുതൽ ദൂരത്തേക്കും പറക്കാൻ കഴിയുമെന്നും ബെയ്ജിങ് ആസ്ഥാനമായുള്ള മിലിട്ടറി അനലിസ്റ്റ് വെയ് ഡോങ്‌സു പറഞ്ഞു.

 

സൂപ്പർസോണിക് വേഗത്തിൽ ആന്റി– മിസൈൽ സംവിധാനങ്ങളെ തകർക്കാനുള്ള എച്ച്ഡി-1ന്റെ ശേഷി കണക്കിലെടുത്ത് പാക്കിസ്ഥാനു പുറമെ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളും ഇതു വാങ്ങാൻ താൽപര്യം കാണിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മിസൈൽ, ലോഞ്ച്, കമാൻഡ്, കൺട്രോൾ, ടാർഗെറ്റ് ഇൻഡിക്കേഷൻ, കോംപ്രിഹെൻസീവ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ അടങ്ങുന്ന സമഗ്രമായ ആയുധ സംവിധാനമാണ് എച്ച്ഡി-1 എന്ന് വികസിപ്പിച്ചെടുത്ത കമ്പനി പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. എച്ച്‌ഡി-1 മിസൈലുകൾ വിമാനങ്ങൾ, കപ്പലുകൾ എന്നിവയില്‍ നിന്ന് പ്രയോഗിക്കാവുന്ന രീതിയിലേക്കും മാറ്റാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

 

English Summary: Pakistan may buy Chinese missile ‘better’ than Brahmos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT